‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയുടെ സ്പിൻ ഓഫാണ് ചിത്രം വിഡിയോ സ്ക്രീൻഷോട്ട്
Entertainment

പ്രണയം നിറച്ച് സുരേശനും സുമലതയും, കൂടെ കൊഴുമ്മേൽ രാജീവനും; ട്രെയിലർ

രാജേഷ്‌ മാധവനും ചിത്രാ നായരും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനും അതിഥി വേഷത്തിൽ എത്തുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

തീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ' ട്രെയിലർ പുറത്ത്. രാജേഷ്‌ മാധവനും ചിത്രാ നായരും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനും അതിഥി വേഷത്തിൽ എത്തുന്നുണ്ട്.

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയുടെ സ്പിൻ ഓഫാണ് ചിത്രം. ചിത്രത്തിലെ കഥാപാത്രങ്ങളായിരുന്ന സുരേശനും സുമലതയും പ്രേക്ഷക ശ്രദ്ധ നേടിയതിനു പിന്നാലെയാണ് ഇവരുടെ പ്രണയ കഥ പറഞ്ഞുകൊണ്ടുള്ള സിനിമ ഒരുങ്ങുന്നത്. മലയാള സിനിമയിലെ ആദ്യ സ്പിൻ ഓഫ് ചിത്രമാണ് 'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ' എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. മേയ് 16ന് ചിത്രം തിയറ്ററിലെത്തും.

‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയിലെ കൊഴുമ്മേൽ രാജീവൻ എന്ന കഥാപാത്രമായാണ് കുഞ്ചാക്കോ ബോബൻ എത്തുന്നത് ചിത്രത്തിൽ എ. രതീഷ് ബാലകൃഷ്ണ പൊതുവാൾ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇമ്മാനുവൽ ജോസഫ്, അജിത് തലപ്പള്ളി എന്നിവരാണ് നിർമാതാക്കൾ. രതീഷ് ബാലകൃഷ്ണ പൊതുവാൾ, ജെയ് കെ., വിവേക് ഹർഷൻ എന്നിവരാണ് സഹ നിർമാതാക്കൾ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സബിൻ ഊരാളുക്കണ്ടി ഛായാഗ്രഹണം നിർവഹിക്കുന്നു. പ്രൊഡക്‌ഷൻ ഡിസൈനർ: കെ.കെ. മുരളീധരൻ, എഡിറ്റർ: ആകാശ് തോമസ്, സംഗീതം: ഡോൺ വിൻസന്റ്, ക്രിയേറ്റീവ് ഡയറക്ടർ: സുധീഷ് ഗോപിനാഥ്, ആർട് ഡയറക്‌ഷൻ: ജിത്തു സെബാസ്റ്റ്യൻ, മിഥുൻ ചാലിശ്ശേരി, സിങ്ക് സൗണ്ട് –സൗണ്ട് ഡിസൈൻ: അനിൽ രാധാകൃഷ്ണൻ,സൗണ്ട് മിക്സിങ്: സിനോയ് ജോസഫ്, ലിറിക്സ്: വൈശാഖ് സുഗുണൻ, കോസ്റ്റ്യൂം ഡിസൈനർ: ലിജി പ്രേമൻ, സ്പെഷൽ കോസ്റ്റ്യൂം: സുജിത്ത് സുധാകരൻ, മേക്ക് അപ്പ്: ലിബിൻ മോഹനൻ, സ്റ്റണ്ട്സ്: മാഫിയ ശശി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

സമാധാന ചര്‍ച്ചയ്ക്കായി 14 ഇന നിര്‍ദ്ദേശങ്ങളുമായി ഇറാന്‍; അതിരു കടന്നാല്‍ വീണ്ടും ആക്രമിക്കുമെന്ന് ട്രംപ്

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

SCROLL FOR NEXT