Suriya  
Entertainment

'ഭാര്യയ്‌ക്കൊപ്പം ഷോപ്പിങ്ങിന് പോകുമ്പോള്‍ ആദ്യം വാച്ച് ഊരി വയ്ക്കണം'; നവവരന്മാർക്ക് സൂര്യയുടെ ഉപദേശം, വിഡിയോ

ഒരു വിഭാഗം സൂര്യയുടെ വാക്കുകള്‍ കേട്ട് ചിരിക്കുമ്പോള്‍ മറ്റൊരു വിഭാഗം കടുത്ത വിമര്‍ശനങ്ങളും ഉന്നയിക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

നവദമ്പതികള്‍ക്ക് ഉപദേശവുമായി സൂര്യ. ഒരു സ്വകാര്യ ചടങ്ങില്‍ നിന്നുള്ള സൂര്യയുടെ വിഡിയോ വൈറലാവുകയാണ്. ഭാര്യയ്‌ക്കൊപ്പം ഷോപ്പിങിന് പോകുമ്പോള്‍ വാച്ച് ഊരി വയ്ക്കണമെന്നാണ് സൂര്യ പറയുന്നത്. സമയത്തെക്കുറിച്ച് ചിന്തിക്കാനേ പാടില്ലെന്നും സൂര്യ പറയുന്നു. മിണ്ടാതെ സ്‌നേഹത്തോടെ ബില്ല് അടയ്ക്കണമെന്നും അദ്ദേഹം പറയുന്നു.

'ഭാര്യയ്‌ക്കൊപ്പം ഷോപ്പിങ്ങിന് പോകുമ്പോള്‍ ആദ്യം തന്നെ വാച്ച് ഊരി വയ്ക്കണം. പിന്നീട് സമയത്തെ കുറിച്ച് ആലോചിക്കാനേ പാടില്ല. എന്നിട്ട് മിണ്ടാതെ ക്യാഷ് കൗണ്ടറിന് അരികില്‍ പോയി നില്‍ക്കുക. അവര്‍ ഷോപ്പിങ് എല്ലാം പൂര്‍ത്തിയാക്കിയ ശേഷം തിരികെ വരും. എന്നിട്ട് ഇതൊക്കെയാണ് വേണ്ടത് എന്നു പറയും. അപ്പോള്‍ ഒന്നും മിണ്ടാതെ അവയെല്ലാം സ്‌നേഹത്തോടെ വാങ്ങി നല്‍കുക' എന്നാണ് സൂര്യ പറഞ്ഞത്.

വിഡിയോ വൈറലായി മാറിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം സൂര്യയുടെ വാക്കുകള്‍ കേട്ട് ചിരിക്കുമ്പോള്‍ മറ്റൊരു വിഭാഗം കടുത്ത വിമര്‍ശനങ്ങളും ഉന്നയിക്കുന്നുണ്ട്. സൂര്യയുടേത് എലൈറ്റ് ചിന്താഗതിയാണ്, മിഡില്‍ ക്ലാസ് ജീവിതത്തെക്കുറിച്ച് എന്തെങ്കിലും അറിയുമോ എന്ന് ചിലര്‍ ചോദിക്കുന്നു. എല്ലാവര്‍ക്കും നിങ്ങളുടെ ജീവിതം സാധ്യമാകില്ലെന്നും അവര്‍ പറയുന്നു.

അതേസമയം ഭാര്യ പണം ചെലവാക്കാനും ഭര്‍ത്താവ് സമ്പാദിക്കാനുമുള്ളതാണെന്ന പരമ്പരാഗത ചിന്താഗതിയാണെന്നും ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. ഇന്ന് അവനവന്റെ കാര്യങ്ങള്‍ നോക്കാന്‍ പ്രാപ്തരായിട്ട് വളരാനാണ് യുവാക്കളെ പഠിപ്പിക്കേണ്ടതെന്നും സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നു.

കരിയറില്‍ മിന്നും ഫോമിലാണ് സൂര്യയുള്ളത്. ഒടുവിലിറങ്ങിയ വിശ്വനാഥ് ആന്റ് സണ്‍സും കറുപ്പും വന്‍ ഹിറ്റായിരുന്നു. ജിത്തു മാധവന്‍ ഒരുക്കുന്ന സീന്‍ ആണ് പുതിയ ചിത്രം. നസ്ലെന്‍ വില്ലനായെത്തുന്ന സിനിമയിലെ നായിക നസ്രിയയാണ്. ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് സൂര്യയെത്തുന്നത്. സിനിമയുടെ ട്രെയിലര്‍ ഇന്ന് പുറത്തു വിടും.

Suriya gives advice to newly wedded husbands. Social media is divided.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ്; കേരളത്തില്‍ ബുധനാഴ്ച വരെ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

മൂന്ന് വര്‍ഷത്തെ പ്രണയം; ഇബ്രാഹിം അലി ഖാനും പാലക് തിവാരിയും പിരിഞ്ഞു? തീരുമാനമെടുത്തത് താരപുത്രന്‍

'ഹൊ... ഭയങ്കര വിജയം തന്നെ! ഭൂഗോളത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് പോരില്‍ പാകിസ്ഥാന്‍ ഇന്ത്യയെ വീഴ്ത്തി'... ട്രോള്‍ മഴ

കല്യാണ ചെക്കൻ റെഡി; അനിരുദ്ധ്- കാവ്യ വിവാഹാഘോഷങ്ങൾക്ക് തുടക്കം

ഫൈവ്സ്റ്റാര്‍ ഹോട്ടലിലെ സ്വിമ്മിങ് പൂളില്‍ നിന്ന് ഷോക്കേറ്റു; രണ്ട് വിദേശികള്‍ക്ക് ദാരുണാന്ത്യം