സൂര്യ/ഫയല്‍ ചിത്രം 
Entertainment

ഫാൻസ് ക്ലബ്ബ് അം​ഗങ്ങൾക്ക് ധനസഹായവുമായി സൂര്യ, അക്കൗണ്ടിലേക്ക് 5000 രൂപ വീതം

തന്റെ ആരാധക കൂട്ടായ്മയിൽ അം​ഗങ്ങളായ 250 പേർക്കാണ് താരം സഹായം എത്തിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കോവിഡ് വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലായ തന്റെ ആരാധകർക്ക് സഹായവുമായി തമിഴ് സൂപ്പർതാരം സൂര്യ. തന്റെ ആരാധക കൂട്ടായ്മയിൽ അം​ഗങ്ങളായ 250 പേർക്കാണ് താരം സഹായം എത്തിച്ചത്. ഓരോരുത്തരുടേയും അക്കൗണ്ടുകളിലേക്ക് 5000 രൂപ വീതമാണ് താരം നൽകിയത്. 

കോവിഡ് പ്രതിസന്ധിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായം എത്തിക്കണമെന്ന് താരം തന്റെ ഫാൻസ് ക്ലബ്ബ് അം​ഗങ്ങളോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കെയാണ് താരം ആരാധകർക്ക് സഹായധനം നേരിട്ട് എത്തിച്ചത്. നേരത്തെ മഹാമാരിക്കെതിരെ പോരാടാനായി സൂര്യയും കാര്‍ത്തിയും തമിഴ്‌നാട് സര്‍ക്കാറിന് ഒരു കോടി രൂപ ധനസഹായം നല്‍കിയിരുന്നു.

മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ നേരില്‍ കണ്ടാണ് ഇവര്‍ ചെക്ക് കൈമാറിയത്. ഇതു കൂടാതെ സൂര്യ വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിനായും, കാര്‍ത്തി കര്‍ഷകരെ സഹായിക്കാനും ധനസഹായം നല്‍കിയിരുന്നു. പാണ്ഡ്യരാജിനൊപ്പം കരിയറിലെ നാല്‍പ്പതാമത് സിനിമയ്ക്കുള്ള തയാറെടുപ്പിലാണ് താരം. സിനിമാസംഘടനകളെ സഹായിക്കാനെന്ന ലക്ഷ്യത്തോടെ നെറ്റ്ഫ്ലിക്സ് നിർമിക്കുന്ന നവരസയും ഉടൻ റിലീസിനെത്തും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി