സൂര്യയും ജ്യോതികയും മകൾ ദിയയ്ക്കൊപ്പം (Jyotika) സ്ക്രീൻഷോട്ട്
Entertainment

'ഞങ്ങൾക്ക് ഇപ്പോൾ തോന്നുന്നത്'; മകളുടെ ജീവിതത്തിലെ പുതിയ നേട്ടം, അധ്യാപികയ്ക്കും ജോലിക്കാർക്കും നന്ദി പറഞ്ഞ് ജ്യോതിക

തങ്ങളുടെ മകൾ‌ ദിയ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതിന്റെ സന്തോഷമാണ് ജ്യോതിക പങ്കുവച്ചിരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

തമിഴകത്തിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് സൂര്യയും ജ്യോതികയും. ഇടയ്ക്കൊക്കെ തങ്ങളുടെ വ്യക്തിപരമായ വിശേഷങ്ങളും ജ്യോതിക (Jyotika) ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തങ്ങളുടെ കുടുംബത്തിൽ ഒരു സന്തോഷ വാർത്ത പങ്കുവച്ചിരിക്കുകയാണ് ജ്യോതിക. തങ്ങളുടെ മകൾ‌ ദിയ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതിന്റെ സന്തോഷമാണ് ജ്യോതിക പങ്കുവച്ചിരിക്കുന്നത്.

മുംബൈയിലെ അസെൻഡ് ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർഥിനിയായിരുന്നു ദിയ. ഗ്രാജുേവഷൻ ആഘോഷത്തിന്റെ ചിത്രങ്ങൾ ജ്യോതിക തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചു. "ഞങ്ങൾക്ക് ഇപ്പോൾ തോന്നുന്നത്...അഭിമാനം, നിന്റെ തിരഞ്ഞെടുപ്പുകൾ നിന്റെ ഭയത്തെയല്ല, പ്രതീക്ഷകളെയാണ് പ്രതിഫലിപ്പിക്കുന്നത്. ദിയയ്ക്ക് എല്ലാ ആശംസകളും നേരുന്നു. അമ്മയുടെയും അപ്പയുടെയും അനുഗ്രഹങ്ങൾ എന്നുമുണ്ടാകും".- എന്നാണ് ദിയയുടെ വിഡിയോ പങ്കുവച്ച് ജ്യോതിക കുറിച്ചിരിക്കുന്നത്.

ജ്യോതികയുടെയും സൂര്യയുടെയും അച്ഛനും അമ്മയും ചടങ്ങിനെത്തിയിരുന്നു. ദിയയെ പഠിപ്പിച്ച അധ്യാപിക, വീട്ടുകാര്യങ്ങളിൽ സഹായിച്ച ജോലിക്കാരിയായ ദിവ്യ അങ്ങനെ എല്ലാവരുടെയും പേരെടുത്ത് പറഞ്ഞു കൊണ്ടാണ് ജ്യോതിക നന്ദി രേഖപ്പെടുത്തിയിരിക്കുന്നത്. സൂര്യയുടെയും ജ്യോതികയുടെയും അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ദിയയുടെ കുട്ടിക്കാലത്തെ ഫോട്ടോകളും ഇപ്പോഴത്തെ ചിത്രങ്ങളും ജ്യോതിക പങ്കുവച്ചിട്ടുണ്ട്.

‘‘ഒരു നല്ല അധ്യാപിക മറ്റുള്ളവര്‍ക്കായി സ്വയം തീ കൊളുത്തി ഉരുകുന്ന ഒരു മെഴുകുതിരി പോലെയാണ്’’–ദിയയുടെ അധ്യാപികയുടെ ചിത്രം പങ്കുവച്ച് ജ്യോതിക കുറിച്ചു. തന്റെ മകള്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണം പായ്ക്ക് ചെയ്തതിന് അവര്‍ തന്റെ സ്റ്റാഫ് ദേവിക്കും നന്ദി പറഞ്ഞു, അവരെ പകരം വയ്ക്കാന്‍ കഴിയാത്തവരെന്നാണ് ജ്യോതിക വിളിച്ചത്.

രണ്ട് വർഷത്തോളമായി സൂര്യയും ജ്യോതികയും മക്കളുമായി മുംബൈയിലാണ് താമസം. മാതാപിതാക്കളെപ്പോലെ തന്നെ വിനോദ രംഗത്തേക്കും ദിയ ചുവടുവച്ചിരുന്നു. ലീഡിങ് ലൈറ്റ്- ദ് അൺടോൾഡ് സ്റ്റോറീസ് ഓഫ് വിമൻ ബിഹൈൻഡ് ദ് സീൻസ് എന്ന പേരിൽ ഒരു ഫീച്ചർ ഡോക്യുമെന്ററി ചിത്രം ദിയ സംവിധാനം ചെയ്തിട്ടുണ്ട്.

വിനോദ വ്യവസായത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശനങ്ങളാണ് ഡോക്യുമെന്ററി ചർച്ച ചെയ്യുന്നത്. അതേസമയം കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത റെട്രോയാണ് സൂര്യയുടെതായി ഏറ്റവുമൊടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. ഡബ്ബ കാർട്ടൽ ആണ് ജ്യോതികയുടേതായി ഏറ്റവുമൊടുവിൽ പ്രേക്ഷകരിലേക്കെത്തിയ പ്രൊജക്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT