Suriya, Mammootty വിഡിയോ സ്ക്രീൻഷോട്ട്, ഫെയ്സ്ബുക്ക്
Entertainment

'ഇഷ്ടമുള്ളതെല്ലാം കഴിക്കാം, എന്നാൽ...'; ഭക്ഷണ കാര്യത്തിൽ മമ്മൂട്ടി നൽകിയ ഉപദേശത്തെക്കുറിച്ച് സൂര്യ

എട്ട് മുതൽ ഒമ്പത് മണിക്കൂർ വരെയുള്ള ഉറക്കം ഒരിക്കലും ഒഴിവാക്കരുതെന്നും മമ്മൂട്ടി നിർദേശിച്ചിരുന്നതായി സൂര്യ പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ആരോഗ്യകരമായ ഭക്ഷണക്രമത്തെക്കുറിച്ച് നടൻ മമ്മൂട്ടി നൽകിയ ഉപദേശം താൻ പിന്തുടരാറുണ്ടെന്ന് നടൻ സൂര്യ. ദ് ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സൂര്യ ഇക്കാര്യം പറഞ്ഞത്. ഇഷ്ടമുള്ളതെല്ലാം കഴിക്കാം, എന്നാൽ ഇഷ്ടമുള്ളത്ര അളവിൽ കഴിക്കരുത്' എന്നതായിരുന്നു ഭക്ഷണ കാര്യത്തിൽ മമ്മൂട്ടി നൽകിയ ഉപദേശം എന്ന് സൂര്യ പറഞ്ഞു.

എട്ട് മുതൽ ഒമ്പത് മണിക്കൂർ വരെയുള്ള ഉറക്കം ഒരിക്കലും ഒഴിവാക്കരുതെന്നും മമ്മൂട്ടി നിർദേശിച്ചിരുന്നതായി സൂര്യ പറഞ്ഞു. സിക്‌സ് പാക്ക് ഉണ്ടാക്കുന്നതിൽ മാത്രമല്ല, സമീകൃതമായ ജീവിതരീതിയിലാണ് ആരോഗ്യം അടങ്ങിയിരിക്കുന്നതെന്നും സൂര്യ പറഞ്ഞു.

ഉറക്കം, ഭക്ഷണം, മാനസിക സമ്മർദ്ദം, ജോലി എന്നിവയ്ക്കിടയിൽ കൃത്യമായ സന്തുലനം ആവശ്യമാണ്. അത് എപ്പോഴും ഒരുപോലെ കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് താനെന്നും താരം കൂട്ടിച്ചേർത്തു. വിറ്റാമിൻ ഡി, വിറ്റാമിൻ ബി 12 തുടങ്ങിയ പോഷകങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും സൂര്യ ആരാധകരുമായി പങ്കുവച്ചു.

ഇരുപതുകളിൽ സിക്‌സ് പാക്കും മസിലുകളുമായിരുന്നു ഫിറ്റ്‌നസ് എങ്കിൽ, ഇപ്പോൾ ശരീരത്തിന്റെ ഫ്ലെക്സിബിലിറ്റിക്കും മൊബിലിറ്റിക്കുമാണ് പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. മുൻപ് നടുവിന് പരിക്കേറ്റതിനാൽ ഭാരമുയർത്തിയുള്ള വ്യായാമങ്ങളും പവർലിഫ്റ്റിങ്ങും ഒഴിവാക്കി ഫങ്ഷണൽ സ്‌ട്രെങ്ത് ട്രെയിനിങ്ങിലും പുൾ-അപ്പുകളിലുമാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും നടൻ കൂട്ടിച്ചേർത്തു.

Suriya on Mammootty's advice on food.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളി മുഖ്യമന്ത്രി വിഡി സതീശൻ; പ്രസ്താവന ഇസ്ലാമിക ചരിത്രത്തിന് വിരുദ്ധം

'കത്രീനയ്ക്ക് ഇതെന്തുപറ്റി? കിളവിയായല്ലോ?'; അധിക്ഷേപങ്ങള്‍ക്ക് മറുപടി നല്‍കി നടി

ഡിജിറ്റല്‍ ലോകത്ത് ജനിച്ച ആദ്യ തലമുറ, ജെന്‍സികള്‍ ചരിത്രത്തിലെ ഏറ്റവും സമ്പന്നരാകും; 2029ല്‍ ബൂമറുകളെ മറികടക്കും; റിപ്പോര്‍ട്ട്

അധ്യാപക റാങ്ക് ലിസ്റ്റ് കാലാവധി ആറുമാസം കൂടി നീട്ടും; സംസ്ഥാനത്ത് മൂന്ന് എന്‍ഡിപിഎസ് കോടതികള്‍ കൂടി : മുഖ്യമന്ത്രി

ടോക്‌സിക്കിന് 'അര' റേറ്റിങ് നല്‍കി മഹേഷ് ബാബുവിന്റെ മകന്‍; അച്ഛന്റെ സിനിമകളേയും വെറുതെ വിട്ടില്ല!