ഫയല്‍ ചിത്രം 
Entertainment

'വീടു വിട്ടു വരേണ്ടിവന്ന പെണ്ണിനൊപ്പം കൂട്ടുകുടുംബത്തില്‍, അനുഭവം പലതും പഠിപ്പിച്ചു'; സൂര്യ

'22 വയസില്‍ ലോകത്തോടും ബന്ധങ്ങളോടും മറ്റുള്ളവയോടുമുള്ള നമ്മുടെ കാഴ്ചപ്പാടും വിവാഹശേഷമുള്ള കാഴ്ചപ്പാടും തമ്മില്‍ വ്യത്യാസമുണ്ട്'

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിലെ സൂപ്പര്‍ഹിറ്റ് താരജോഡികളാണ് സൂര്യയും ജ്യോതികയും. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്. ഇപ്പോള്‍ വിവാഹം തന്നിലുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സൂര്യ. പുതിയ വെളിച്ചത്തില്‍ പലകാര്യങ്ങളും കണ്ടത് വിവാഹത്തിന് ശേഷമാണ് എന്നാണ് താരം പറഞ്ഞത്. 

വിവാഹത്തിന് ശേഷം സൂര്യക്കുണ്ടായ മാറ്റങ്ങള്‍

22 വയസില്‍ ലോകത്തോടും ബന്ധങ്ങളോടും മറ്റുള്ളവയോടുമുള്ള നമ്മുടെ കാഴ്ചപ്പാടും വിവാഹശേഷമുള്ള കാഴ്ചപ്പാടും തമ്മില്‍ വ്യത്യാസമുണ്ട്. വിവാഹത്തോടെ നിരവധി കാര്യങ്ങളെ പുതിയ വെളിച്ചത്തില്‍ കാണാന്‍ എനിക്കായി. കുടുംബം ഉപേക്ഷിച്ചുവരേണ്ടിവന്ന പെണ്ണിനൊപ്പം കൂട്ടുകുടുംബത്തില്‍ കഴിയുക... സിനിമകണ്ടോ ബുക്ക് വായിച്ചോ നമുക്ക പഠിക്കാനാവാത്തതാണ് അനുഭവങ്ങളിലൂടെ മനസിലാക്കി തരുന്നത്. ഇതിനെ തുടര്‍ന്ന് നിങ്ങള്‍ക്ക് സ്വന്തമായൊരു മൂല്യം രൂപപ്പെട്ടുവരും. പെണ്‍കുട്ടിയുടെ അച്ഛനാവുമ്പോഴോ ബിസിനസ് തുടങ്ങുമ്പോഴോ വയസാവുമ്പോഴോ എല്ലാം ഇതില്‍ മാറ്റങ്ങള്‍ വരും- സൂര്യ പറയുന്നു. 

ജയ് ഭീം ആമസോണ്‍ പ്രൈമില്‍

ഭാര്യ ജ്യോതികയുമായി ഒന്നിച്ചു പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചും താരം പറഞ്ഞു. താനൊരു സംവിധായകനോ എഴുത്തുകാരനോ അല്ലെന്നും വിശ്വാസമുള്ള ചിത്രങ്ങളെടുക്കുന്ന നിര്‍മാതാവ് മാത്രമാണെന്നാണ് താരം വ്യക്തമാക്കി. ടിജെ ഗ്നാനവേല്‍ സംവിധാനം ചെയ്യുന്ന ജയ് ഭീമാണ് സൂര്യ അഭിനയിക്കുന്ന പുതിയ ചിത്രം. ദളിത് വിഭാഗത്തിന് എതിരായ അതിക്രമങ്ങളെ കുറിച്ചാണ് ചിത്രം പറയുന്നത്. നവംബര്‍ രണ്ടിന് ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദിലീപ്- കാവ്യ രഹസ്യബന്ധം അറിഞ്ഞ് മഞ്ജു പൊട്ടിക്കരഞ്ഞു; ബന്ധം തുടരില്ലെന്ന് കാവ്യ ഉറപ്പു നല്‍കി

ഒരു ദിവസം കയ്യിൽ ഉണ്ടോ? എങ്കിൽ ഈ രാജ്യം കണ്ടുതീർക്കാം

പോറ്റിയെ കേറ്റിയേ ഹിന്ദു വികാരം വ്രണപ്പെടുത്തിയിട്ടില്ലെന്ന് ഹിന്ദു ഐക്യവേദി; 'ബിജെപിയും പ്രചാരണത്തിന് ഉപയോഗിച്ചു'

1.60 ലക്ഷം രൂപ; സൈനികര്‍ക്ക് ക്രിസ്മസ് ബോണസ് പ്രഖ്യാപിച്ച് ട്രംപ്

അധികാരത്തില്‍ ഇരുന്ന് ഞെളിയരുത്, ആര്യ രാജേന്ദ്രന് അഹങ്കാരവും ധാര്‍ഷ്ട്യവും; വിമര്‍ശിച്ച് വെള്ളാപ്പള്ളി

SCROLL FOR NEXT