റെട്രോ ഫെയ്സ്ബുക്ക്
Entertainment

സൂര്യയുടെ എഫേര്‍ട്ട് വെറുതെ ആയോ? കാർത്തിക് സുബ്ബരാജിന്റെ 'റെട്രോ' ആദ്യ പ്രതികരണം

'സൂര്യ ഈസ് ബാക്ക്' എന്നാണ് എക്സിലും നിറയുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

തമിഴ്, മലയാളം സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് സൂര്യയുടെ റെട്രോ. ചിത്രം ഇന്ന് തിയറ്ററുകളിലെത്തി. ആദ്യ ഷോയ്ക്ക് പിന്നാലെ മികച്ച അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച് വരുന്നത്. ഒരു ബോക്‌സ് ഓഫീസ് വിജയത്തിനായി കാത്തിരിക്കുകയായിരുന്ന സൂര്യയ്ക്ക് പെര്‍ഫെക്ട് കംബാക്ക് ആണ് കാര്‍ത്തിക് സുബ്ബരാജ് നല്‍കിയിരിക്കുന്നതെന്നാണ് പ്രേക്ഷകർ പറയുന്നത്. 'സൂര്യ ഈസ് ബാക്ക്' എന്നാണ് എക്സിലും നിറയുന്നത്.

അടുത്തിടെ പുറത്തുവന്ന ഏറ്റവും മികച്ച മാസ് എന്റര്‍ടെയ്‌നറാണ് ചിത്രമെന്നും സൂര്യയുടെ ഗംഭീര പെര്‍ഫോമന്‍സ് കാണാമെന്നും അഭിപ്രായങ്ങളുണ്ട്. കാര്‍ത്തിക് സുബ്ബരാജിന്റെ മികച്ച സിനിമകളിലൊന്നാണ് റെട്രോയെന്നും നിരവധി പേര്‍ പറയുന്നുണ്ട്. ചിത്രത്തില്‍ നായികയായി എത്തിയ പൂജ ഹെഗ്‌ഡെയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് ചിത്രത്തിലേതെന്നും ചിലർ പറയുന്നു. ജയറാം, ജോജു ജോര്‍ജ് തുടങ്ങി ഒട്ടുമിക്ക അഭിനേതാക്കള്‍ക്കായും സമൂഹമാധ്യമങ്ങളില്‍ കയ്യടി ഉയരുന്നുണ്ട്.

സന്തോഷ് നാരായണന്റെ മ്യൂസിക്കും ചിത്രത്തിലെ ആക്ഷന്‍ സീനുകളുമാണ് അടുത്ത പോസിറ്റീവ് ഘടകങ്ങളായി പറയപ്പെടുന്നത്. എന്നാൽ ചിത്രം നിരാശപ്പെടുത്തി എന്ന് പറയുന്നവരും കുറവല്ല. 'ചിത്രത്തിന്റെ തിരക്കഥ കൈയിൽ നിന്ന് പോയെന്നും ചിലർ പറയുന്നു'. 'നല്ലൊരു ആദ്യപകുതിയും കയ്യീന്ന് പോയ രണ്ടാം പകുതിയും.. സൂര്യയുടെ എഫേര്‍ട്ട് വെറുതെ ആയിപ്പോയി'.- എന്നൊക്കെയാണ് ചിലർ പറയുന്നത്.

നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍, കരുണാകരന്‍, പ്രേം കുമാര്‍, രാമചന്ദ്രന്‍ ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേല്‍, രമ്യ സുരേഷ് തുടങ്ങിയവരും റെട്രോയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സൂര്യയുടെ 2ഡി സിനിമാസും കാര്‍ത്തിക് സുബ്ബരാജിന്റെ സ്റ്റോണ്‍ബെഞ്ചും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

ആദ്യഗോള്‍ നേടിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞു; കാരണം വെളിപ്പെടുത്തി മെസി

'വാരിയെല്ലിന് ചതവുണ്ട്, ആയുസ് നീട്ടി കിട്ടിയത് ഭാ​ഗ്യം'; കോൺക്രീറ്റ് വാട്ടർ ടാങ്കിൽ വീണ് പരിക്കേറ്റെന്ന് നടൻ വിനോദ് കോവൂർ

ഇറാന്റെ പുനരധിവാസം; 300 ബില്യണ്‍ ഡോളറിന്റെ ധനസഹായ പദ്ധതി യുഎസ് രൂപീകരിക്കണം, ഉപരോധങ്ങളും പിന്‍വലിക്കണം; ധാരണാപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

SCROLL FOR NEXT