സൂര്യ സിദ്ദിഖിന്റെ വീട്ടിലെത്തിയപ്പോൾ/ വിഡിയോ സ്ക്രീൻഷോട്ട്, സിദ്ദിഖ്, സൂര്യ/ ഫെയ്സ്ബുക്ക് 
Entertainment

സിദ്ദിഖിന്റെ വീട്ടിൽ എത്തി കുടുംബത്തെ കണ്ട് സൂര്യ: വിഡിയോ

സിദ്ദിഖ് സംവിധാനം ചെയ്ത സൂപ്പർഹിറ്റായി മാറിയ ഫ്രണ്ട്സ് സിനിമയുടെ തമിഴ് റീമേക്കിൽ സൂര്യ ആയിരുന്നു നായകൻ

Author : സമകാലിക മലയാളം ഡെസ്ക്


ന്തരിച്ച സംവിധായകൻ സിദ്ദീഖിന്റെ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി തമിഴ് സൂപ്പർതാരം സൂര്യ. കൊച്ചി കാക്കനാടുള്ള സിദ്ദീഖിന്റെ വീട്ടിലെത്തിയ അദ്ദേഹം ഏറെ നേരെ സിദ്ദീഖിന്റെ കുടുംബത്തോടൊപ്പം സമയം ചിലവഴിച്ച ശേഷമാണ് മടങ്ങിയത്. നിർമാതാവ് രാജശേഖറും സൂര്യയ്ക്കൊപ്പം ഉണ്ടായിരുന്നു. സിദ്ദിഖിന്റെ വീട്ടിൽ നിന്നുള്ള സൂര്യയുടെ വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 

സിദ്ദിഖ് സംവിധാനം ചെയ്ത സൂപ്പർഹിറ്റായി മാറിയ ഫ്രണ്ട്സ് സിനിമയുടെ തമിഴ് റീമേക്കിൽ സൂര്യ ആയിരുന്നു നായകൻ.  തമിഴിൽ സൂര്യയുടെ തിരിച്ചു വരവിനു വഴിയൊരുക്കിയ ചിത്രമായിരുന്നു ഇത്. മലയാളത്തിൽ മുകേഷ് ചെയ്ത വേഷത്തിലാണ് സൂര്യ എത്തിയത്. വിജയ്‌യും ചിത്രത്തിൽ അഭിനയിച്ചിരുന്നു. 

സിദ്ദിഖിന് മരണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് സൂര്യ കുറിപ്പ് പങ്കുവച്ചിരുന്നു. ഫിലിം മേക്കിങ് എന്ന പ്രോസസിനെ ഇഷ്ടപ്പെടാനും ആസ്വദിക്കാനും തന്നെ പഠിപ്പിച്ചത് സിദ്ദിഖാണ് എന്നാണ് സൂര്യ കുറിച്ചത്. ഫ്രണ്ട്സ് സിനിമ ചെയ്യുമ്പോൾ അദ്ദേഹം ഒരുപാട് അറിയപ്പെടുന്ന സംവിധായകനും സീനിയറുമാണ്. പക്ഷേ ഞങ്ങളെ എല്ലാവരെയും അദ്ദേഹം ഒരുപോലെ കണ്ടു. സെറ്റിൽ ഒന്നു ശബ്ദം ഉയർത്തുന്നതോ ദേഷ്യപ്പെടുന്നതോ കണ്ടിട്ടില്ല. ജീവിതകാലം മുഴുവൻ ഓർത്തിരിക്കാൻ കഴിയുന്ന അനുഭവം അദ്ദേഹത്തോടൊപ്പമുണ്ട്. എന്റെ കഴിവില്‍ വിശ്വസിക്കാനുള്ള ആത്മവിശ്വാസം തന്നത് അദ്ദേഹമാണ്.- സൂര്യ പറഞ്ഞു. 

എപ്പോഴൊക്കെ അദ്ദേഹത്തെ കാണുമ്പോഴും എന്റെ കുടുംബത്തെക്കുറിച്ചും സന്തോഷത്തെക്കുറിച്ചുമാണ് ചോദിച്ചിരുന്നത്.ഒരു നടനെന്ന നിലയിൽ എന്നെ വിശ്വസിച്ച് എനിക്കൊപ്പം നിന്നതിൽ അദ്ദേഹത്തോട് തീർത്താല്‍ തീരാത്ത കടപ്പാടുണ്ടെന്നും സൂര്യ കുറിപ്പിൽ‌ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്