നിവിൻ പോളിക്കൊപ്പം നിർമൽ, സൂര്യ/ ഇൻസ്റ്റ​ഗ്രാം 
Entertainment

നിവിനെക്കൊണ്ട് പടവെട്ടിക്കാൻ സൂര്യയുടെ ഫിറ്റ്നസ് ട്രെയിനർ വരുന്നു

നിവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് നിർമൽ തന്നെയാണ് വിവരം പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

സൂപ്പർതാരം സൂര്യയുടെ ഫിറ്റ്നസ് ട്രെയിനർ നിർമൽ നായർ മലയാളത്തിലേക്ക്. നിവിൻ പോളി നായകനായി എത്തുന്ന പടവെട്ട് എന്ന ചിത്രത്തിലേക്കാണ് നിർമൽ എത്തുന്നത്. നിവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് നിർമൽ തന്നെയാണ് വിവരം പങ്കുവെച്ചത്. സൂര്യയുടെ ഏറ്റവും പുതിയ ചിത്രം സൂരറൈ പോട്ര് എന്ന ചിത്രത്തിൽ സൂര്യയുടെ ഫിറ്റ്നസ് ട്രെയിനറായിരുന്നു നിർമൽ. 

നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പടവെട്ടിൽ നിവിൻ രണ്ട് ലുക്കിലാണ് എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ഹാഫിൽ വണ്ണമുള്ള കഥാപാത്രമായും  സെക്കൻഡ് ഹാഫിൽ ഫിറ്റ് ബോഡിയുമായാണ് നിവിൻ എത്തുക. ഇതിനായി ഒരുക്കാനാണ് നിവിന്റെ ഫിറ്റ്നസ് ട്രെയിനറായി നിർമൽ നായർ എത്തുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലഷ്കർ ഭീകരനെ ഇന്ത്യ വധിച്ചു; തെറ്റെന്ന് തെളിയിക്കാൻ 'വ്യാജനെ' ഇറക്കി നാടകം! നാണംകെട്ട് പാകിസ്ഥാൻ

ഗ്യാനേഷ് കുമാര്‍ വെറും പരല്‍മീന്‍, ലക്ഷ്യം നരേന്ദ്ര മോദിയുടെ രാജി: കെസി വേണുഗോപാല്‍

വേളാങ്കണ്ണി പള്ളിയിൽ ഇന്ന് മുതൽ 24 മണിക്കൂറും ഭക്തർക്ക് പ്രവേശനം

സന്താനോത്പാദനം മാത്രമല്ല ദാമ്പത്യത്തിന്റെ ലക്ഷ്യം, കുട്ടിയില്ലാത്തത് വിവാഹമോചനത്തിന് കാരണമായി കാണാനാകില്ല: മദ്രാസ് ഹൈക്കോടതി

പനിച്ച് വിറച്ച് കേരളം, പാലക്കാട് 14കാരി മരിച്ചു; എന്ന് തീരും മരുന്ന് പ്രതിസന്ധി?