അങ്കിതയും സുശാന്തും സ്കോച്ചും ഇന്‍സ്റ്റഗ്രാം
Entertainment

അങ്കിതയ്ക്ക് സുശാന്ത് നൽകിയ പ്രണയ സമ്മാനം; സ്കോച്ച് വിടവാങ്ങി

അങ്കിത തന്നെയാണ് ദുഃഖവാർത്ത ആരാധകരുമായി പങ്കുവച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് ആരാധകർക്ക് എന്നും നൊമ്പരപ്പെടുത്തുന്ന ഓർമയാണ് സുശാന്ത് സിങ് രാജ്പുത്ത്. താരത്തിന്റെ അപ്രതീക്ഷിത മരണം ബോളിവുഡിനെ ഒന്നാകെ പിടിച്ചുകുലുക്കിയിരുന്നു. താരത്തിന് മൃ​ഗങ്ങളോടുള്ള ഇഷ്ടവും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. അവസാന സമയത്ത് താരത്തിനൊപ്പമുണ്ടായിരുന്നത് ഫഡ്ജ് എന്ന നായയായിരുന്നു. കഴിഞ്ഞ വർഷം ജനുവരിയിലാണ് ഫഡ്ജ് വിടവാങ്ങിയത്. ഇപ്പോൾ മറ്റൊരു ദുഃഖവാർത്തയാണ് എത്തുന്നത്.

നടിയും സുശാന്തിന്റെ കാമുകിയുമായിരുന്നു അങ്കിത ലോകൻഡെയ്ക്ക് സുശാന്ത് സമ്മാനിച്ച സ്കോച്ച് വിടപറഞ്ഞിരിക്കുകയാണ്. അങ്കിത തന്നെയാണ് ദുഃഖവാർത്ത ആരാധകരുമായി പങ്കുവച്ചത്. 'അമ്മ നിന്നെ മിസ് ചെയ്യും' എന്ന കുറിപ്പോടെ താരം സ്കോച്ചിന്റെ ചിത്രം പങ്കുവെക്കുകയായിരുന്നു.

പവിത്ര റിഷ്ത എന്ന ഹിന്ദി സീരിയലിൽ ഒന്നിച്ച് അഭിനയിച്ചതോടെയാണ് സുശാന്തും അങ്കിതയും പ്രണയത്തിലാവുന്നത്. വർഷങ്ങളോളം ഇരുവരും ഒന്നിച്ചായിരുന്നു. ആ സമയത്താണ് ലാബ്രഡോർ ഇനത്തിൽപ്പെട്ട സ്കോച്ചിനെ സുശാന്ത് അങ്കിതയ്ക്ക് സമ്മാനിക്കുന്നത്. ഇരുവരും വേർപിരിഞ്ഞതിനു ശേഷവും അങ്കിതയ്ക്കൊപ്പം തന്നെയായിരുന്നു സ്കോച്ച്. സ്കോച്ചിനൊപ്പം സുശാന്ത് കളിക്കുന്നതിന്റെ വിഡിയോ മുൻപ് അങ്കിത സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT