ഫയല്‍ ചിത്രം 
Entertainment

നടൻ സുശാന്തിന് ബെസ്റ്റ് ആക്ടർ ക്രിട്ടിക്സ് പുരസ്കാരം 

ദാദാസാഹേബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ് 2021ലാണ് നടനെ ആദരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ദാദാസാഹേബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ് 2021ൽ അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന് ആദരം. ബെസ്റ്റ് ആക്ടർ ക്രിട്ടിക്സ് പുരസ്കാരം നൽകിയാണ് സുശാന്തിനെ ആദരിച്ചത്. 

"ഈ നേട്ടത്തിലേക്കുള്ള വഴിയിൽ നിങ്ങൾ കാണിച്ച സമർപ്പണം ആഘോഷിക്കുന്നു. ദാദാസാഹേബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡിൽ മികച്ച നടനുള്ള ക്രിട്ടിക്സ് പുരസ്കാരം നേടിയ അന്തരിച്ച സുശാന്ത് സിം​ഗ് രജ്പുത്തിനെ അഭിനന്ദിക്കുന്നു", എന്ന് കുറിച്ചാണ് ഫിലിം ഫെസ്റ്റിവലിന്റെ സോഷ്യൽ മീഡിയ പേജുകളിൽ അവാർഡ് പ്രഖ്യാപിച്ചത്. 

2008ൽ കിസ് ദേശ് മെൻ ഹെ മെരാ ദിൽ എന്ന ടിവി ഷോയിലൂടെ അഭിനയ ജീവിതത്തിന് തുടക്കമിട്ട സുശാന്ത് സീരിയലുകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായി. 2013ൽ കായ് പോ ചേ എന്ന സിനിമയിലൂടെയാണ് നടന്റെ ബോളിവുഡ് അരങ്ങേറ്റം.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; 'നാവിക്' പരമ്പരയിലെ 'എൻവിഎസ്- 03' ഭ്രമണപഥത്തിൽ

കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ഇന്നത്തെ ഒപി സേവനങ്ങൾ: വിഭാഗങ്ങളും സമയക്രമവും അറിയാം

ന്യൂനമര്‍ദ്ദം: നാളെ മുതല്‍ മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 31| പ്രണയ ബന്ധത്തിൽ പരസ്പര വിശ്വാസം വർധിക്കും

കെഎസ്‌യു സ്ഥാപകനേതാവും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ അഡ്വ. കെ ഡി ദേവസ്യ അന്തരിച്ചു