സുശാന്ത് സിങ് രാജ്പുത്തും സഹോദരി ശ്വേതയും, റിയ ചക്രബർത്തി/ ഇൻസ്റ്റ​ഗ്രാം 
Entertainment

'മരിച്ചുപോയ ആളെ കുറ്റപ്പെടുത്തുന്നു': റിയ ചക്രബര്‍ത്തിക്കെതിരെ സുശാന്തിന്റെ സഹോദരി

സുശാന്തിന്റെ മരണത്തെക്കുറിച്ച് റിയ തുറന്നു സംസാരിച്ചത് വാര്‍ത്തയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് സിനിമാ ലോകത്തെ വിറപ്പിച്ച സംഭവമാണ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം. പിന്നാലെ താരത്തിന്റെ കാമുകിയായിരുന്ന റിയ ചക്രബര്‍ത്തി രൂക്ഷമായ സൈബര്‍ ആക്രമണത്തിനും ചോദ്യം ചെയ്യലുകള്‍ക്കും ഇരയായിരുന്നു. കഴിഞ്ഞ ദിവസം സുശാന്തിന്റെ മരണത്തെക്കുറിച്ച് റിയ തുറന്നു സംസാരിച്ചത് വാര്‍ത്തയായിരുന്നു. മാനസികാരോഗ്യത്തേക്കുറിച്ചുള്ള അറിവില്ലായ്മയെക്കുറിച്ചാണ് റിയ പറഞ്ഞത്. ഇപ്പോള്‍ റിയയ്‌ക്കെതിരെ വിമര്‍ശനവുമായി സുശാന്തിന്റെ സഹോദരി ശ്വേത സിങ് രംഗത്തെത്തിയിരിക്കുകയാണ്. 

മരിച്ചുപോയ ആളെ കുറ്റപ്പെടുത്തുന്നത് എന്തിനാണെന്നാണ് ശ്വേത തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ചോദിക്കുന്നത്. സുശാന്തിന്റെ പഴയ ചിത്രങ്ങള്‍ക്കൊപ്പമാണ് പോസ്റ്റ്. മരിച്ചുപോയ... ഇനിഒരിക്കലും സ്വയം പ്രതിരോധിക്കാന്‍ പറ്റാത്ത  ഒരാളെ കുറ്റപ്പെടുത്തുന്നു. നിങ്ങളുടെ നിങ്ങളുടെ മനസ്സാക്ഷിക്ക് എന്ത് മറുപടി നല്‍കുമെന്ന് ഞാന്‍ അത്ഭുതപ്പെടുന്നു! എന്റെ ഭായിക്ക് നല്ലൊരു ഹൃദയമുണ്ടായിരുന്നു, അവന്‍ ദശലക്ഷക്കണക്കിന് ഹൃദയങ്ങളില്‍ മിടിക്കുന്നു. പുറത്ത് വന്ന് ഒന്നും പറയേണ്ട ആവശ്യം ഞങ്ങള്‍ക്കില്ല, കാരണം ആളുകള്‍ക്ക് സത്യം മനസിലാക്കാന്‍ കഴിയും. ഭായ് എന്നും എപ്പോഴും നമ്മുടെ അഭിമാനമായിരിക്കും! അവനോടുള്ള ആ സ്‌നേഹം ഒരിക്കലും പോകില്ല!! അവന്റെ നീതിക്ക് വേണ്ടി ഞങ്ങള്‍ നിരന്തരം പോരാടും.- ശ്വേത കുറിച്ചു. 

ഒരു പരിപാടിക്കിടെയാണ് റിയ സുശാന്തിന്റെ മരണത്തേക്കുറിച്ച് പറഞ്ഞത്. പണത്തിനും പ്രശസ്തിക്കും വേണ്ടിയാണ് ആളുകള്‍ കഷ്ടപ്പെടുന്നത്. ഇതു രണ്ടുമുള്ള ആളെക്കുറിച്ച് ആളുകള്‍ ചിന്തിക്കുക, അവന്‍ ഡിപ്രഷനിലാണെങ്കില്‍ ഞാനൊക്കെ എന്ത് അവസ്ഥയിലായിരിക്കും എന്നാണ്. മാനസികാരോഗ്യത്തേക്കുറിച്ചുള്ള തെറ്റായ ചിന്തയാണ് ഇത്. പണക്കാരനും പ്രശസ്തനുമാണെങ്കില്‍ അവര്‍ക്ക് മാനസികമായ ബുദ്ധിമുട്ടോ വിഷാദമോ ഉണ്ടാകും എന്ന് വിശ്വസിക്കാന്‍ പലര്‍ക്കും മടിയാണ്.- റിയ പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT