സുഷ്മിതാ സെന്‍ റോഹ്മാന്‍ ഷോവലിനൊപ്പം 
Entertainment

അഭ്യൂഹത്തിന് വിരാമം; റോഹ്മാനുമായുള്ള ബന്ധം അവസാനിപ്പിച്ച് സുസ്മിത

ഞങ്ങള്‍ സുഹൃത്തുക്കളായിട്ടാണ് തുടങ്ങിയത്. ഇപ്പോഴും സുഹൃത്തുക്കളായി തന്നെ തുടരുന്നു. എന്നാല്‍ റിലേഷന്‍ഷിപ്പ് അവസാനിച്ചിട്ട് കാലം ഒത്തിരിയായി.

സമകാലിക മലയാളം ഡെസ്ക്

2018 ലാണ് സുസ്മിത സെന്‍ ആദ്യമായി റോഹ്മാന്‍ ഷോവലിനൊപ്പമുള്ള ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്, ഇത് ആരാധകരെ ആകാംക്ഷാഭരിതരാക്കി. താമസിയാതെ, ഇരുവരും പലയിടങ്ങളിലും പ്രത്യക്ഷപ്പെട്ടതോടെ ഇരുവരും വൈകാതെ വിവാഹിതരാകുമെന്ന് റിപ്പോര്‍ട്ടുകളും ഉയര്‍ന്നിരുന്നു. അതിനിടെ ഇരുവരും വേര്‍പിരിയുകയാണെന്നും വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടതോടെ ഊഹാപോഹങ്ങള്‍ വിരാമമിട്ട് സുസ്മിത സെന്‍ രംഗത്തെത്തി. 

റോഹ്മാനൊപ്പം ഫൈള്റ്റില്‍ യാത്ര ചെയ്യുന്ന ഫോട്ടോയായിരുന്നു നടി പങ്കുവെച്ചത്. ചിത്രത്തില്‍ റോഹ്മാന്‍ സുസ്മിതയുടെ തലയില്‍ ചുംബിക്കുന്നതും കാണാം. അത്രയും സന്തോഷത്തോടെയുള്ള ചിത്രമാണെങ്കിലും തികച്ചും ആരാധകരെ നിരാശരാക്കുന്ന കാര്യമാണ് നടി ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്. ഏറെ കാലമായി രണ്ടാളും വേര്‍പിരിഞ്ഞിട്ട് എന്നാണ് സുസ്മിത വെളിപ്പെടുത്തുന്നത്.

ഞങ്ങള്‍ സുഹൃത്തുക്കളായിട്ടാണ് തുടങ്ങിയത്. ഇപ്പോഴും സുഹൃത്തുക്കളായി തന്നെ തുടരുന്നു. എന്നാല്‍ റിലേഷന്‍ഷിപ്പ് അവസാനിച്ചിട്ട് കാലം ഒത്തിരിയായി. എങ്കിലും സ്‌നേഹം അവശേഷിക്കുന്നു എന്നടിക്കുറിപ്പോടെയാണ് ചിത്രം പോസ്്റ്റ് ചെയ്തത്. ഇതോടെ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ച വാര്‍ത്തകള്‍ക്കെല്ലാം അവസാനമായിരിക്കുകയാണ്.എന്നാല്‍ റോഹ്മാനുമൊത്തുള്ള ചിത്രങ്ങളൊന്നും സുസ്മിത ഡിലീറ്റ് ചെയ്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

വെറും 1822 പന്തുകള്‍! ടി20യില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് സൂര്യകുമാര്‍ യാദവ്

ദേഷ്യം നിയന്ത്രിക്കാൻ പറ്റുന്നില്ലേ? ഇതാ ചില ടിപ്പുകൾ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

SCROLL FOR NEXT