മുംബൈയിൽ വെച്ച് നടന്ന ലാക്മേ ഫാഷൻ വീക്കിൽ തിളങ്ങി സുസ്മിത സെൻ/ ചിത്രം; പിടിഐ 
Entertainment

ദിവസങ്ങള്‍ക്ക് മുന്‍പ് ഹൃദയാഘാതം, റാമ്പില്‍ ചുവടുവച്ച് സുസ്മിത സെന്‍; വിഡിയോ

ഹൃദയാഘാത്തെ മറികടന്ന് ദിവസങ്ങള്‍ക്കുശേഷം റാമ്പില്‍ ചുവടുവച്ചിരിക്കുകയാണ് താരം

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് സുന്ദരി സുസ്മിത സെന്നിന് ഹൃദയാഘാതമുണ്ടായി എന്ന വാര്‍ത്ത ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. കടുത്ത ഹൃദയാഘാതമാണ് താരത്തിനുണ്ടായത്. എന്നാല്‍ ഹൃദയാഘാത്തെ മറികടന്ന് ദിവസങ്ങള്‍ക്കുശേഷം റാമ്പില്‍ ചുവടുവച്ചിരിക്കുകയാണ് താരം. ലാക്‌മേ ഫാഷന്‍ വീക്കിലാണ് അനുശ്രീ ഷെട്ടിയുടെ ഷോ സ്‌റ്റോപ്പറായി സുസ്മിത എത്തിയത്. 

റാമ്പില്‍ ചുവടുവച്ചതിനു പിന്നാലെ അതിന്റെ സന്തോഷം പങ്കുവച്ച് സുസ്മിത ഇന്‍സ്റ്റഗ്രാം ലൈവില്‍ എത്തിയിരുന്നു. തനിക്കു ലഭിക്കുന്ന സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി പറഞ്ഞുകൊണ്ടാണ് വിഡിയോ. ഇത് അത്ര നല്ല സമയമല്ല എന്ന് പലരും കരുതുമെന്നും എന്നാല്‍ പ്രതിസന്ധിഘട്ടങ്ങളില്‍ വ്യത്യസ്തയാവുന്നതാണ് കൂടുതല്‍ മനോഹരമെന്നും സുസ്മിത പറഞ്ഞു. നിരവധി ആരാധകരാണ് താരത്തിന് സ്‌നേഹം അറിയിച്ചുകൊണ്ട് എത്തിയിരിക്കുന്നത്. 

മഞ്ഞ ലെഹങ്ക ധരിച്ചാണ് സുസ്മിത ലാക്‌മെ ഫാഷന്‍ വീക്കില്‍ പങ്കെടുത്തത്. അതിസുന്ദരിയായി റാമ്പിലൂടെ നടന്ന താരത്തെ വലിയ കയ്യടികളോടെയാണ് കാണികള്‍ സ്വീകരിച്ചത്. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നുണ്ട്. ദിവസങ്ങള്‍ക്കു മുന്‍പാണ് തനിക്ക് ഹൃദയാഘാതം വന്ന വിവരം താരം ആരാധകരെ അറിയിക്കുന്നത്. വ്യായാമമാണ് തന്നെ ഹൃദയാഘാതത്തില്‍ നിന്ന് രക്ഷിച്ചത് എന്നാണ് താരം പറഞ്ഞത്. ദിവസങ്ങള്‍ക്കുശേഷം താരം വര്‍ക്കൗട്ട് ആരംഭിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT