ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

നടി സ്വര ഭാസ്‌കറിന് കോവിഡ്, വീട്ടില്‍ നിരീക്ഷണത്തില്‍

ലക്ഷണങ്ങള്‍ കണ്ടതോടെ പരിശോധന നടത്തിയപ്പോഴാണ് കോവിഡ് പോസിറ്റീവായത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ; ബോളിവുഡ് നടി സ്വര ഭാസ്‌കറിന് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ കോവിഡ് സ്ഥിരീകരിച്ച വിവരം പങ്കുവച്ചത്. വീട്ടില്‍ നിരീക്ഷണത്തിലാണ് താരം ഇപ്പോള്‍. ലക്ഷണങ്ങള്‍ കണ്ടതോടെ പരിശോധന നടത്തിയപ്പോഴാണ് കോവിഡ് പോസിറ്റീവായത്. 

കോവിഡ് പോസിറ്റീവായതായി അറിയിച്ച് താരം

ഹലോ കോവിഡ്, ആര്‍ടി പിസിആര്‍ ഫലം വന്നപ്പോള്‍ എനിക്ക് പോസിറ്റീവാണ്. ഞാന്‍ ഇപ്പോള്‍ ഐസൊലേഷനിലാണ്. പനി, തലവേദന, രുചി നഷ്ടപ്പെടുക തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ട്. രണ്ട് വാക്‌സിനും എടുത്തതിനാല്‍ ഇത് കടന്നുപോകും എന്ന പ്രതീക്ഷയിലാണ്. എല്ലാവരും സുരക്ഷിതരായി ഇരിക്കൂ.- സ്വര ഭാസ്‌കര്‍ കുറിച്ചു. 

വീണ്ടും പടര്‍ന്നു പിടിച്ച് കോവിഡ്

ഒരാഴ്ച മുന്‍പുവരെ താന്‍ കണ്ടുമുട്ടിയ എല്ലാവരേയും ബന്ധപ്പെട്ട് കോവിഡ് പോസിറ്റീവായ വിവരം അറിയിച്ചതായി താരം പറഞ്ഞു. കൂടാതെ താനുമായി ബന്ധപ്പെട്ടവരെല്ലാം പരിശോധന നടത്താനും താരം ആവശ്യപ്പെട്ടു. കോവിഡ് വീണ്ടും രാജ്യത്ത് പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുകയാണ്. വ്യാഴാഴ്ച മുംബൈയില്‍ മാത്രം 20,181 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കാമോ?

എസ്ബിഐ ഓണ്‍ലൈന്‍ ഐഎംപിഎസ് ഇടപാടുകളുടെ സേവന ചാര്‍ജ് പരിഷ്‌കരിച്ചു, ഈ മാസം ബാങ്കിങ് സേവനത്തില്‍ നിരവധി മാറ്റങ്ങള്‍

SCROLL FOR NEXT