ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ 
Entertainment

സ്വര്‍ഗം ഉടന്‍ തിയേറ്ററുകളിലേയ്ക്ക്: ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

റെജിസ് ആന്റണി സംവിധാനം ചെയ്യുന്ന സ്വര്‍ഗത്തില്‍ മഞ്ജു പിള്ള, അനന്യ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ജു വര്‍ഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി റെജിസ് ആന്റണി സംവിധാനം ചെയ്യുന്ന 'സ്വര്‍ഗം' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സി എന്‍ ഗ്ലോബല്‍ മൂവീസിന്റെ ബാനറില്‍ ലിസി കെ ഫെര്‍ണാണ്ടസ് നിര്‍മിച്ച് റെജിസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ഏറെ കൗതുകം നിറഞ്ഞതാണ്.

ഒരു സെക്കന്റ് ക്ലാസ് യാത്ര എന്ന ചിത്രത്തിനു ശേഷം റെജിസ് ആന്റണി സംവിധാനം ചെയ്യുന്ന സ്വര്‍ഗത്തില്‍ മഞ്ജു പിള്ള, അനന്യ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. മധ്യ തിരുവതാംകൂറിലെ ക്രൈസ്തവ പശ്ചാത്തലത്തില്‍ അയല്‍വാസികളായ രണ്ടു കുടുംബങ്ങളുടെ ജീവിത സാഹചര്യമാണ് ചിത്രത്തില്‍ പറയുന്നത്. ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിലായാണ് 'സ്വര്‍ഗ' ത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായത്.

എസ് ശരവണന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ബി കെ ഹരി നാരായണന്‍, സന്തോഷ് വര്‍മ, ബേബി ജോണ്‍ കലയന്താനി, എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍, മോഹന്‍ സിതാര, ജിന്റോ ജോണ്‍, ലിസി കെ. ഫെര്‍ണാണ്ടസ് എന്നിവര്‍ സംഗീതം പകരുന്നു. ഏറെ പ്രശസ്തമായ ഒരുപിടി ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ രചിച്ച് ശ്രദ്ധേയനായ ബേബി ജോണ്‍ കലയന്താനി ആദ്യമായി ഒരു സിനിമക്കു ഗാനങ്ങള്‍ രചിക്കുന്നത് ഈ ചിത്രത്തിലൂടെയാണ്. ലിസി കെ ഫെര്‍ണാണ്ടസിന്റെ കഥയ്ക്ക് റെജിസ് ആന്റണി, റോസ് റെജിസ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ - സംഭാഷണമെഴുതുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എഡിറ്റിംഗ്: ഡോണ്‍മാക്‌സ്, ഗായകര്‍: കെ.എസ്. ചിത്ര, വിജയ് യേശുദാസ്, ഹരിചരണ്‍, സുദീപ് കുമാര്‍, അഫ്സല്‍, സൂരജ് സന്തോഷ്, അന്ന ബേബി, കൊറിയോഗ്രാഫി: കല, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: തോബിയാസ്, കല: അപ്പുണ്ണി സാജന്‍, മേക്കപ്പ്: പാണ്ഡ്യന്‍, വസ്ത്രാലങ്കാരം: ക്രിയേറ്റീവ് ഡയറക്ഷന്‍ - റോസ് റെജിസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: എ.കെ.രജിലേഷ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: ബാബുരാജ് മനിശ്ശേരി, പ്രോജക്ട് ഡിസൈനര്‍ - ജിന്റോ ജോണ്‍, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍: സിജോ ജോസഫ് മുട്ടം, അസോസിയേറ്റ് ഡയറക്ടര്‍മാര്‍: ആന്റോസ് മാണി, രാജേഷ് തോമസ്, സ്റ്റില്‍സ്: ജിജേഷ് വാടി, ഡിസൈന്‍: ജിസന്‍ പോള്‍, ഐടി സപ്പോര്‍ട്ട് & സോഷ്യല്‍ മീഡിയ: അഭിലാഷ് തോമസ്, ബിടിഎസ്: ജസ്റ്റിന്‍ ജോര്‍ജ്ജ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്‌സ്, പിആര്‍ഒ: വാഴൂര്‍ ജോസ്, എ.എസ്. ദിനേശ്, ആതിര ദില്‍ജിത്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT