പൂൾ പാർട്ടി വിഡിയോയില്‍ നിന്ന് 
Entertainment

'വെള്ളമടി, അനാശാസ്യം എല്ലാം ഒന്നിച്ചുള്ളൊരു പാക്കേജ്'; പൂൾ പാർട്ടി വിഡിയോയ്ക്ക് താഴെ അധിക്ഷേപം, മറുപടിയുമായി സ്വാസിക

ദിവസങ്ങൾ നീണ്ടു നിന്ന വിവാഹ ആഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോകളും നിറയുകയാണ് സ്വാസികയുടെ ഇൻസ്റ്റ​ഗ്രാം ഫീഡ്

Author : സമകാലിക മലയാളം ഡെസ്ക്

ദിവസങ്ങൾക്ക് മുൻപാണ് മലയാളത്തിന്റെ പ്രിയങ്കരിയായ സ്വാസിക വിജയ് വിവാഹിതയായത്. സീരിയൽ താരമായ പ്രേം ജേക്കബ് ആയിരുന്നു വരൻ. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. അതിനാൽ തന്നെ താരം തന്റെ വിവാഹം ആഘോഷമാക്കിയിരുന്നു. ദിവസങ്ങൾ നീണ്ടു നിന്ന വിവാഹ ആഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോകളും നിറയുകയാണ് സ്വാസികയുടെ ഇൻസ്റ്റ​ഗ്രാം ഫീഡ്.

വിവാഹത്തിന് മുൻപ് തന്റെ സുഹൃത്തുക്കൾക്കായി ദമ്പതികൾ പൂൾ പൂർട്ടി സംഘടിപ്പിച്ചിരുന്നു. പൂട്ടും ഡാൻസുമായി പൂളിലായിരുന്നു ആഘോഷം. ഇതിന്റെ വിഡിയോയും താരം സോഷ്യൽ മീഡിയിയയിൽ പങ്കുവച്ചിരുന്നു. നിരവധി പേർ വിഡിയോയ്ക്ക് താഴെ ആശംസകൾ അറിയിച്ചു. എന്നാൽ അതിനൊപ്പം തന്നെ രൂക്ഷ വിമർശനങ്ങളും അധിക്ഷേപങ്ങളും വിഡിയോയ്ക്ക് താഴെ നിറയുകയാണ്.

വെള്ളമടി, അനാശാസ്യം എല്ലാം ഒന്നിച്ചുള്ളൊരു പാക്കേജ് എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് മറുപടിയുമായി സ്വാസിക രം​ഗത്തെത്തി. അതെ എന്നാണ് താരം മറുപടി നൽകിയത്. എത്ര നാളത്തേക്ക് ഉണ്ടാകുമോ ആവോ എന്നായിരുന്നു ഒരാളുടെ കമന്റ്. അടുത്തതായി അവതരിപ്പിക്കുന്നു കിടപ്പറ രം​ഗം, 100 ദിവസം ഓടുമോ എന്തോ. കാത്തിരുന്ന് കാണാം എന്നെല്ലാമാണ് വിഡിയോയ്ക്ക് താഴെ വരുന്നത്. മറ്റുള്ളവരുടെ സന്തോഷ നിമിഷങ്ങൾ കാണുമ്പോൾ എങ്ങനെയാണ് ഇതുപോലെ ചിന്തിക്കാനാവുന്നത് എന്നാണ് വിമർശകരോട് സ്വാസികയുടെ ആരാധകർ ചോ​ദിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി