Swayambhu  ഇൻസ്റ്റ​ഗ്രാം
Entertainment

175 ദിവസത്തെ ചിത്രീകരണം, 2500 ലധികം കമ്പ്യൂട്ടർ ഗ്രാഫിക്സ് ഷോട്ടുകൾ; പാൻ ഇന്ത്യൻ ദൃശ്യവിസ്മയമായി നിഖിലിന്റെ 'സ്വയംഭൂ'

ചിത്രത്തിന്റെ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

തെലുങ്ക് താരം നിഖിലിനെ നായകനാക്കി ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘സ്വയംഭൂ’ വമ്പൻ ദൃശ്യവിസ്മയമായി ഒരുങ്ങുന്നു. പിക്സൽ സ്റ്റുഡിയോസിന്റെ ബാനറിൽ ഭുവനും ശ്രീകറും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ടാഗോർ മധുവാണ് അവതരിപ്പിക്കുന്നത്. 175 ദിവസത്തോളം നീണ്ട ചിത്രീകരണവും 2500-ലേറെ കമ്പ്യൂട്ടർ ഗ്രാഫിക്സ് ഷോട്ടുകളും ഉൾപ്പെടുത്തി വലിയ കാൻവാസിലാണ് ‘സ്വയംഭൂ’ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

ചരിത്രവും പുരാണവും സമന്വയിപ്പിച്ച് 985 എ.ഡി.യുടെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ‘സ്വയംഭൂ’ ഒരു ഇതിഹാസ യുദ്ധകഥയാണ് പറയുന്നത്. ചിത്രത്തിന്റെ കഥ ആവശ്യപ്പെടുന്ന വമ്പൻ ലോകവും യുദ്ധരംഗങ്ങളും കഥാപാത്രങ്ങളുടെ രൂപകൽപ്പനയും മികവുറ്റതാക്കാൻ വിപുലമായ സാങ്കേതിക സംവിധാനങ്ങളാണ് അണിയറയിൽ ഒരുക്കിയിരിക്കുന്നത്. 175 ദിവസത്തെ ചിത്രീകരണം തന്നെ ചിത്രത്തിന്റെ വലുപ്പത്തിന്റെയും നിർമ്മാണ വ്യാപ്തിയുടെയും സൂചനയാണ്.

2500-ലേറെ ഗ്രാഫിക്സ്/ വിഎഫ്എക്സ് ഷോട്ടുകളാണ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ ചരിത്രത്തിന്റെയും പുരാണത്തിന്റെയും പശ്ചാത്തലത്തിൽ രൂപപ്പെടുത്തിയിരിക്കുന്ന ലോകത്തെ കൂടുതൽ സമ്പന്നമാക്കുന്ന തരത്തിലാണ് വിഷ്വൽ എഫക്ട്സ് ഒരുക്കിയിരിക്കുന്നത്.

ടീസറിലും ‘വാ വാ വീരവാ’ എന്ന ആദ്യ ഗാനത്തിലും പ്രേക്ഷകർക്ക് ലഭിച്ച കാഴ്ചകൾ ചിത്രത്തിന്റെ മെഗാ സ്കെയിലിന്റെ ആദ്യ സൂചനകൾ മാത്രമാണ്. വമ്പൻ യുദ്ധരംഗങ്ങളും ആക്ഷൻ രംഗങ്ങളും ദൃശ്യവിസ്മയങ്ങളും ചേർന്ന് തിയറ്ററിൽ ഒരു പാൻ ഇന്ത്യൻ കാഴ്ചയുടെ അനുഭവമായിരിക്കും ‘സ്വയംഭൂ’ സമ്മാനിക്കുക.

കാർത്തികേയ 2 എന്ന ചിത്രത്തിലൂടെ രാജ്യം മുഴുവൻ ശ്രദ്ധ നേടിയ നിഖിലിന്റെ ഇരുപതാമത്തെ ചിത്രമാണ് ‘സ്വയംഭൂ’. ഇതിഹാസ യോദ്ധാവിന്റെ ഗംഭീര ലുക്കിലാണ് നിഖിൽ ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ ടീസറിൽ ശ്രദ്ധ നേടിയ ആക്ഷൻ രംഗങ്ങൾക്കായി താരം നടത്തിയ തയ്യാറെടുപ്പുകളും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.

സംയുക്തയും നഭ നടേഷുമാണ് ചിത്രത്തിലെ നായികമാർ. സംയുക്ത ഭൂമി എന്ന യോദ്ധാവിന്റെ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സുബ്ബരാജു, സുനിൽ എന്നിവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങളിൽ അഭിനയിക്കുന്നു. സംവിധായകൻ ഭരത് കൃഷ്ണമാചാരി തന്നെയാണ് ചിത്രം രചിച്ചത്. തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിൽ ചിത്രം ആഗോള റിലീസായെത്തും.

ഛായാഗ്രഹണം- കെ. കെ. സെന്തിൽ കുമാർ, സംഗീതം- രവി ബസ്രൂർ, എഡിറ്റിംഗ് - തമ്മി രാജു , പ്രൊഡക്ഷൻ ഡിസൈനർസ്- എം. പ്രഭാകരൻ, രവീന്ദർ, സംഭാഷണം - വിജയ് കാമിസേട്ടി, ആക്ഷൻ - കിങ് സോളമൻ, സ്റ്റണ്ട് സിൽവ, ജോഷുവ, വരികൾ - രാമജോഗയ്യ ശാസ്ത്രി, ശിവ ശക്തി ദത്ത, കെ കെ, നൃത്ത സംവിധാനം- വിജയ് ബിന്നി, ഭാനു, വസ്ത്രങ്ങൾ- അനുറെഡ്ഢി അക്കന്റി, എക്സികുട്ടീവ് പ്രൊഡ്യൂസർ- BBHR പ്രസാദ് , വിഎഫ്എക്സ്- ഫാന്റം എഫ്എക്സ്, പബ്ലിസിറ്റി ഡിസൈൻ- ധനി എലായ്, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ - ശബരി.

Swayambhu release updates.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കരുതിക്കൂട്ടിയുള്ള കീഴടങ്ങല്‍'; ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

'വിക്കറ്റ് കീപ്പർ രാഹുൽ ദ്രാവിഡ്'... മ​​ഹത്തായ ത്യാ​​​​​ഗത്തിന്റെ കഥ!

'സാങ്കേതികവിദ്യയും നിര്‍ണായക ധാതുക്കളും ആയുധമാക്കരുത്; മഹാമാരികളെ നേരിടാന്‍ ബ്രിക്‌സ് ഇന്റഗ്രേറ്റഡ് സിസ്റ്റം'

'ഉർവശിയുടെ സ്ഥിരം പരിപാടിയാണിത്, ലെജൻഡ് ആണെന്ന് കരുതി എന്തും പറയാമോ ?'; നടിക്കെതിരെ വിമർശനം

പത്താം ക്ലാസുകാർക്ക് ISRO-യിൽ ജോലി നേടാം, നിയമനം തമിഴ്‌നാട്ടിൽ !