'ഏതാണ് ഈ സയൻസ് ? ഇത് ശാസ്ത്രീയം അല്ല എന്ന് പറയാൻ, നിങ്ങൾക്ക് എത്രത്തോളം ശാസ്ത്രം അറിയാം ?'; വിഡിയോ

അവരോട് നമ്മൾ തർക്കിച്ച് നിൽക്കണമെങ്കിൽ അതിനുവേണ്ടി കുറേനേരം ഇരുന്ന് സംസാരിക്കേണ്ടി വരും.
Lenaa
Lenaaവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
2 min read

ഇഷ്ടം പോലെ പാരനോർമൽ ആയിട്ടുള്ള പ്രതിഭാസങ്ങൾ ഉണ്ടെന്ന് നടി ലെന. ശാസ്ത്രീയമല്ലല്ലോ എന്ന് പറയുന്ന ആളുകൾ അവരുടെ സയൻസിലുള്ള ഡി​ഗ്രി എന്താണെന്ന് കൂടി കാണിച്ചു തന്നാൽ നന്നായിരിക്കുമെന്നും നടി വ്യക്തമാക്കി. സമകാലിക മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ലെന.

"ഇഷ്ടം പോലെ പാരനോർമൽ ആയിട്ടുള്ള പ്രതിഭാസങ്ങൾ ഉണ്ട്. നമുക്ക് കാണാൻ പറ്റാത്ത അല്ലെങ്കിൽ തെളിയിക്കാൻ പറ്റാത്ത ഇഷ്ടം പോലെ കാര്യങ്ങളുണ്ട്. ആദ്യമായിട്ട് ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞപ്പോൾ, അതിന് എന്താണ് നേരിട്ടിട്ടുള്ളത്. സൂര്യനെ ഭൂമി ചുറ്റുകയാണ്, ഭൂമിയെ സൂര്യൻ ചുറ്റുകയല്ല എന്ന് പറയുമ്പോൾ ഉണ്ടാകുന്ന റിയാക്ഷനോ അല്ലെങ്കിൽ ഏതൊരു കാര്യവും ആദ്യമായി പറഞ്ഞാൽ, അല്ലെങ്കിൽ അതുവരെയുള്ള തെളിവുകളില്ല കൊടുക്കാൻ എങ്കിൽ ഉടനെയുള്ള ആളുകളുടെ റിയാക്ഷൻ തെളിവുള്ള കാര്യങ്ങൾ മാത്രം അറിഞ്ഞാൽ മതി എന്നാണ്.

അതേ ഉള്ളൂ ലോകത്ത് എന്ന് വിശ്വസിക്കുന്ന ഒരുപാട് ആൾക്കാരുണ്ട് ലോകത്ത്. അത് അവരുടെ സ്വന്തം സൗകര്യത്തിന് വേണ്ടിയിട്ടാണ്. എനിക്ക് തെളിയിക്കാൻ പറ്റാത്തത് ഒന്നുമില്ല എന്ന് പറഞ്ഞാൽ, അതും ഒരു ജീവിത രീതിയാണ്. അങ്ങനെയുള്ള ആളുകളാണ്, ഇത് ശാസ്ത്രീയമല്ലല്ലോ എന്ന് പറയുന്നത്. അവരുടെ സയൻസിലുള്ള ഡി​ഗ്രി എന്താണെന്ന് കൂടി കാണിച്ചു തന്നാൽ നന്നായിരിക്കും.

അവർ സയൻസിൽ ഏത് വിഭാ​ഗത്തിൽപ്പെട്ട ആൾക്കാരാണ്. ന്യൂടോണിയൻ ഫിസിക്സ് ആണോ, ആസ്ട്രോ ഫിസിക്സ് ആണോ, ക്വാണ്ടം ഫിസിക്സ് ആണോ, മെറ്റ ഫിസ്ക്സ് ആണോ ?. എന്താണ് ?. അല്ലെങ്കിൽ ബയോളജി, കെമിസ്ട്രിയോ ?. ഏതാണ് ഈ സയൻസ് ?. ഇത് ശാസ്ത്രീയം അല്ലല്ലോ എന്ന് പറയുമ്പോൾ. ഇത് ശാസ്ത്രീയം അല്ല എന്ന് പറയാൻ, നിങ്ങൾക്ക് എത്രത്തോളം ശാസ്ത്രം അറിയാം ?.

അവരോട് നമ്മൾ തർക്കിച്ച് നിൽക്കണമെങ്കിൽ അതിനുവേണ്ടി കുറേനേരം ഇരുന്ന് സംസാരിക്കേണ്ടി വരും. ഡബിൾ ബൈൻഡ് തിയറി എന്താണ് ? എന്നൊക്കെ നമ്മൾ സംസാരിക്കേണ്ടി വരും. അങ്ങനെയൊക്കെ സംസാരിക്കാൻ അവർക്ക് അത്രയും സയൻസ് അറിയുമോ ?. എന്താണ് വേണ്ടത് ?. ഇതൊരു അസൗകര്യമുണ്ടാക്കുന്ന വിഷയമാണ്.

അല്ലെങ്കിൽ ഇത് നമുക്ക് സംസാരിക്കണ്ട എന്നതാണോ റിയാക്ഷൻ. പ്രേതമുണ്ടോ ഇല്ലയോ ?. പ്രേതങ്ങളെ കണ്ട കുറേ ആൾക്കാർ, അതിനൊപ്പമുള്ള അനുഭവങ്ങളുമായി... പാരസൈക്കോളജി, ഇഎസ്പി എന്നൊക്കെ തുടങ്ങി വലിയൊരു വിഷയമുണ്ട്.

എന്നാൽ ഇതൊന്നും കാണുകയോ സംസാരിക്കുകയോ വിശ്വസിക്കുകയോ ചെയ്യാത്ത ഒരു വിഭാ​ഗമുണ്ട്. ഈ രണ്ട് വിഭാ​ഗങ്ങൾ തമ്മിൽ എന്തിനാണ് തല്ല് കൂടുന്നത്. വേണ്ടവർ അത് സംസാരിച്ചോട്ടേ. വേണ്ടാത്തവർ അത് സംസാരിക്കണ്ട, വിട്ടേക്ക്. പക്ഷേ അങ്ങനെയല്ല". - ലെന പറഞ്ഞു.

Lenaa
ഓടി വന്ന് അജിത്തിനെ കെട്ടിപിടിച്ച് വിജയ്; തൃഷയെ കണ്ടതും മുഖം തിരിച്ച് ദളപതി, വിഡിയോ വൈറൽ
Lenaa
'രക്ഷപ്പെടാനൊരു വഴി തുറക്കുമ്പോൾ, പുറകോട്ടു നോക്കരുത്'; വീണ്ടും ഞെട്ടിക്കാൻ മമ്മൂട്ടി, 'പദയാത്ര' ട്രെയ്‌ലർ
Lenaa
​'ഗുജറാത്ത് എന്താ പാകിസ്ഥാനിലോ ബം​ഗ്ലാദേശിലോ ആണോ ?'; ദേശീയ ചലച്ചിത്ര അവാർഡ് വിതരണ വേദി മാറ്റിയതിൽ നടൻ
Summary

Lenaa talks about Paranormal phenomena and science.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Lenaa
Lenaa
Lenaa
Lenaa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com