ഓടി വന്ന് അജിത്തിനെ കെട്ടിപിടിച്ച് വിജയ്; തൃഷയെ കണ്ടതും മുഖം തിരിച്ച് ദളപതി, വിഡിയോ വൈറൽ

അജിത്തിനെ കണ്ടയുടനെ അദ്ദേഹത്തിനരികിലേക്ക് ഓടിയെത്തുന്ന വിജയ്‌യുടെ വിഡിയോ ആരാധക ഹൃദയം കീഴടക്കിയിരിക്കുകയാണ്. ‌
Vijay, Ajith, Trisha
Vijay, Ajith, Trishaവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

സോഷ്യൽ മീഡിയ നിറഞ്ഞു നിൽക്കുകയാണിപ്പോൾ വിജയ്‌യും അജിത്തും. സിനിമാ താരം അജിത് പങ്കെടുക്കുന്ന കാര്‍ റേസിങ് മത്സര വേദിയിലാണ് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് എത്തിയത്. ഇരുവരുടെയും സൗഹൃദ നിമിഷങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ബ്രിട്ടനില്‍ നടക്കുന്ന മാന്‍സ് കപ്പ് അന്തര്‍ ദേശീയ മത്സരത്തിനിടെയാണ് ഇരുവരും കണ്ടുമുട്ടുന്നത്.

അജിത്തിനെ കണ്ടയുടനെ അദ്ദേഹത്തിനരികിലേക്ക് ഓടിയെത്തുന്ന വിജയ്‌യുടെ വിഡിയോ ആരാധക ഹൃദയം കീഴടക്കിയിരിക്കുകയാണ്. ‌ബ്രിട്ടനിലെ സിൽവർ സ്റ്റോൺ സർക്യൂട്ടിൽ നടക്കുന്ന മത്സരത്തിൽ 'അജിത് റെഡ്ആന്റ് ബൈ വിരാജ്' ടീമിനായി എൽഎംപി 3 പ്രോ- ആം വിഭാഗത്തിലാണ് അജിത് മത്സരിക്കുന്നത്.

സ്ക്രീനിൽ ബോക്സ് ഓഫീസ് പോരാട്ടങ്ങൾ നടത്തിയിരുന്ന വേളയിലും അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്ന ഇരുവരുടെയും ഈ ലണ്ടൻ കൂടിക്കാഴ്ച വലിയ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നടി തൃഷയും വിജയ്ക്കൊപ്പം എത്തിയിരുന്നു. വിജയ്ക്കരികിൽ നിൽക്കുന്ന തൃഷയുടെ വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്.

അതേസമയം അടുത്ത സുഹൃത്തിന്റെ മത്സരം കാണുന്നതിനൊപ്പം തമിഴ്‌നാട് സര്‍ക്കാര്‍ നിര്‍മിക്കാനൊരുങ്ങുന്ന മോട്ടോര്‍ സ്‌പോര്‍ട്‌സ് സിറ്റിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യം പഠിക്കുക കൂടിയാണ് വിജയ്‌യുടെ സന്ദര്‍ശന ലക്ഷ്യം.

Vijay, Ajith, Trisha
'രക്ഷപ്പെടാനൊരു വഴി തുറക്കുമ്പോൾ, പുറകോട്ടു നോക്കരുത്'; വീണ്ടും ഞെട്ടിക്കാൻ മമ്മൂട്ടി, 'പദയാത്ര' ട്രെയ്‌ലർ
Vijay, Ajith, Trisha
​'ഗുജറാത്ത് എന്താ പാകിസ്ഥാനിലോ ബം​ഗ്ലാദേശിലോ ആണോ ?'; ദേശീയ ചലച്ചിത്ര അവാർഡ് വിതരണ വേദി മാറ്റിയതിൽ നടൻ
Vijay, Ajith, Trisha
"മേഘമൽഹാറി'ലെ സീരിയസ് സിറ്റുവേഷൻ അഭിനയിച്ച് കഴിഞ്ഞ് ഞങ്ങൾ ഭയങ്കര ചിരിയായിരുന്നു'; സംയുക്തയ്ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി
Summary

Vijay and Trisha spotted together at Ajith's Silverstone Race.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vijay, Ajith
Karthi, Suriya
DMK Mouthpiece Murasoli Editorial Tamil Nadu CM Vijay Actress Trisha Krishnan Independence Day Fort St George Front Row Salute
Trisha Krishnan
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com