ശ്വേത മോഹന്‍, ജി വേണുഗോപാല്‍/ ഫേയ്‌സ്ബുക്ക്‌ 
Entertainment

'ഇത് വേണുമാമനുള്ള പിറന്നാൾ സമ്മാനം', പാട്ടുമായി ശ്വേതാ മോഹൻ; വിഡിയോ

ഇപ്പോൾ ശ്രദ്ധ നേടുന്നത് വേണു മാമന് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ടുള്ള ​ഗായിക ശ്വേതാ മോഹന്റെ ​വിഡിയോ ആണ്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന്റെ പ്രിയ ​ഗായകൻ ജി വേണു​ഗോപാലിന്റെ അറുപതാം പിറന്നാളായിരുന്നു ഇന്നലെ. നിരവധി പേരാണ് ​ഗായകന് പിറന്നാൾ ആശംസകൾ അറിയിച്ചത്. ഇപ്പോൾ ശ്രദ്ധ നേടുന്നത് വേണു മാമന് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ടുള്ള ​ഗായിക ശ്വേതാ മോഹന്റെ ​വിഡിയോ ആണ്. സ്പെഷ്യൽ പിറന്നാൾ ​ഗാനമാണ് ശ്വേതയും ടീമും പുറത്തിറക്കിയത്.

‘വേണുഗാനനാദധാരയൊഴുകി നിറയുമീ...’ എന്നു തുടങ്ങുന്ന ​ഗാനത്തിൽ നിറഞ്ഞു നിൽക്കുന്നത് പ്രിയ ​ഗായകനാണ്. വേണു​ഗോപാലിന്റെ പഴയ ചിത്രങ്ങളെല്ലാം വിഡിയോയിൽ മിന്നി മറയുന്നുണ്ട്. ഗായകന്റെ വിവാഹചിത്രവും ഭാര്യയ്ക്കും മക്കൾക്കുമൊപ്പമുള്ള കുടുംബചിത്രവുമെല്ലാം വിഡിയോയിൽ കാണാം. എന്നും ആരോഗ്യത്തോടെയും സന്തോഷത്തോടെയുമിരിക്കണമെന്നാണ് വിഡിയോ പങ്കുവെച്ചുകൊണ്ട് ശ്വേത കുറിച്ചത്.

സ്പെഷ്യൽ പിറന്നാൾ സമ്മാനത്തിന് വേണുഗോപാൽ നന്ദി പറയുകയും പാട്ട് ആരാധകർക്കായി പങ്കുവയ്ക്കുകയും ചെയ്തു. ബിന്ദു പി മേനോൻ ആണ് പാട്ടിന് വരികൾ ഒരുക്കിയിരിക്കുന്നത്. ഹൃദയവേണു ക്രിയേഷൻസാണ് സം​ഗീതം. ​ഗാനം ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.  ​മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.  പ്രിയ ​ഗായകന് ആശംസകളുമായി ആരാധകരും രം​ഗത്തെത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT