താപ്‌സി പന്നു ഫെയ്സ്ബുക്ക്
Entertainment

'എന്റെ രാജകുമാരനെ കണ്ടെത്തുന്നതിനു മുന്‍പ് ഒരുപാട് തവളകളെ ചുംബിക്കേണ്ടിവന്നു': താപ്‌സി പന്നു

പത്ത് വര്‍ഷത്തില്‍ അധികം നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹത്തിന് തയ്യാറെടുക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടി താപ്‌സി പന്നു വിവാഹത്തിന് ഒരുങ്ങുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ബാഡ്മിന്റണ്‍ താരം മാതിയസ് ബോയാണ് വരന്‍. പത്ത് വര്‍ഷത്തില്‍ അധികം നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹത്തിന് തയ്യാറെടുക്കുന്നത്. തന്റെ രാജകുമാരനെ കണ്ടെത്തുന്നതിനു മുന്‍പ് ഒരുപാട് തവളകളെ ചുംബിക്കേണ്ടതായി വന്നു എന്ന് പറയുകയാണ് താരം.

രാജകുമാരനെ കണ്ടെത്തുന്നതിന് മുന്‍പ് ഒരുപാട് തവളകളെ ചുംബിക്കേണ്ടതായി വന്നു. ഞാന്‍ പക്വത കൈവരിക്കുകയും എന്റെ കരിയറില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുകയും ചെയ്തതോടെ എനിക്ക് വേണ്ടത് ഒരു ആണ്‍കുട്ടിയല്ല, ഒരു പുരുഷനെയാണെന്ന്് വ്യക്തമായി. ഇതില്‍ വലിയ വ്യത്യാസമുണ്ട്. ഒരു ബന്ധത്തില്‍ ഞാന്‍ ആഗ്രഹിച്ച സുരക്ഷിതത്വവും സ്ഥിരതയും നല്‍കാന്‍ പക്വതയുള്ള ഒരു വ്യക്തിക്ക് മാത്രമേ കഴിയൂ എന്ന് എനിക്ക് ഉറപ്പായിരുന്നു. എന്റെ വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്ത് വൈകാരികമായി വിട്ടുവീഴ്ച ചെയ്യാന്‍ ഞാന്‍ വിസമ്മതിച്ചു. ഒരു ആണ്‍കുട്ടിയെ അല്ല പുരുഷനെയാണ് വേണ്ടത് എന്നത് ഉറച്ച തീരുമാനമായിരുന്നു.- താപ്‌സി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിവാഹത്തേക്കുറിച്ചുള്ള അഭ്യൂഹങ്ങളിലും താരം പ്രതികരിച്ചു. മറ്റൊരാളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നത് ശരിയല്ല എന്നാണ് താരം പറയുന്നത്. താന്‍ വിവാഹം പ്രഖ്യാപിക്കുന്നുണ്ടെങ്കില്‍ അത് എന്റെ താല്‍പ്പര്യത്തിലായിരിക്കും.- താപ്‌സി കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'

കാപ്പി കുടിച്ചാൽ ഹൃദയവും 'ഹാപ്പി', പക്ഷെ അളവുണ്ട്, ഉണ്ടാക്കുന്ന രീതിയും ശ്രദ്ധിക്കണം