തപ്‌സി പന്നു/ട്വിറ്റർ 
Entertainment

'താക്കോലും റെസീപ്റ്റും പിന്നെ എന്റെ ഓര്‍മയും'; ഇന്‍കം ടാക്‌സ് മൂന്ന് ദിവസം തിരഞ്ഞത് ഇതാണ്; പ്രതികരണവുമായി തപ്‌സി പന്നു

തന്റെ പേരില്‍ പാരീസില്‍ ബംഗ്ലാവില്ലെന്നും അഞ്ച് കോടി ലഭിച്ചിട്ടില്ലെന്നുമാണ് താരം വ്യക്തമാക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

വീട്ടില്‍ നടന്ന ഇന്‍കം ടാക്‌സ് റെയ്ഡില്‍ പ്രതികരണവുമായി നടി തപ്‌സി പന്നു. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ പരിഹസിച്ചുകൊണ്ട് ട്വിറ്ററിലാണ് താരം കുറിപ്പിട്ടത്. തന്റെ പേരില്‍ പാരീസില്‍ ബംഗ്ലാവില്ലെന്നും അഞ്ച് കോടി ലഭിച്ചിട്ടില്ലെന്നുമാണ് താരം വ്യക്തമാക്കിയത്. കൂടാതെ 2013 ല്‍ തന്റെ വീട്ടില്‍ റെയ്ഡ് നടന്നിട്ടില്ലെന്നും വ്യക്തമാക്കി. 

തപ്‌സിയുടെ കുറിപ്പ് ഇങ്ങനെ; 

പ്രധാനമായും മൂന്ന് കാര്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു മൂന്ന് ദിവസത്തെ തിരച്ചില്‍. 
1. എന്റെ പേരില്‍ പാരീസിലുണ്ടെന്ന് ആരോപിക്കുന്ന ബംഗ്ലാവിന്റെ താക്കോല്‍. കാരണം വേനല്‍ അവധി അടുത്തുവരികയാണ്. 
2. തന്റെ കയ്യിലുണ്ടെന്ന് ആരോപിക്കുന്ന അഞ്ച് കോടിയുടെ റെസീപ്റ്റ്. ഫ്രെയിം ചെയ്ത് ഭാവിയിലേക്ക് സൂക്ഷിക്കാന്‍ വേണ്ടിയാണിത് കാരണം ഈ പണം നേരത്തെ ഞാന്‍ വേണ്ടെന്നു വച്ചിരുന്നു. 
3. ബഹുമാനപ്പെട്ട ഫിനാന്‍സ് മിനിസ്റ്റര്‍ പറയുന്നതു പ്രകാരം 2013 ല്‍ നടന്ന റെയ്ഡിനെക്കുറിച്ചുള്ള എന്റെ ഓര്‍മ.

മൂന്നാം തിയതി മുതലാണ് സംവിധായകന്‍ അനുരാഗ് കശ്യപിന്റേയും തപ്‌സി പന്നുവിന്റേയും ഉള്‍പ്പടെയുള്ള ബോളിവുഡ് സെലിബ്രിറ്റികളുടെ വീട്ടില്‍ തിരച്ചില്‍ നടന്നത്. അടച്ചുപൂട്ടിയ നിര്‍മാണ കമ്പനി ഫാന്റം ഫിലിംസിന്റെ നികുതി തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ടായിരുന്നു തിരച്ചില്‍
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT