താപ്സി പന്നുവും മാതിയസ് ബോയും ഇന്‍സ്റ്റഗ്രാം
Entertainment

ഒരു പതിറ്റാണ്ട് നീണ്ട ബന്ധം; താപ്‌സി പന്നു വിവാഹിതയാവുന്നു, വരൻ ബാഡ്മിന്റൺ താരം

പത്ത് വർഷത്തിൽ അധികം നീണ്ട പ്രണയകാലത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടി താപ്‌സി പന്നു വിവാഹിതയാവുന്നു. ബാഡ്മിന്റൺ താരം മാതിയസ് ബോയാണ് വരൻ. പത്ത് വർഷത്തിൽ അധികം നീണ്ട പ്രണയകാലത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്.

അടുത്ത മാസം രാജസ്ഥാനിലെ ഉദയ്പൂരിൽ വെച്ചാകും വിവാഹം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സിഖ്-ക്രിസ്ത്യൻ ആചാര പ്രകാരം നടക്കുന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമാകും ക്ഷണമുണ്ടാകുക. ബോളിവുഡിലെ സൂപ്പർതാരങ്ങൾക്ക് വിവാഹത്തിലേക്ക് ക്ഷണമുണ്ടാകില്ല എന്നാണ് വിവരം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അടുത്തിടെയാണ് തന്റെ വിവാഹം ഉടനുണ്ടാകുമെന്ന് താപ്സി വ്യക്തമാക്കിയിരുന്നു. 43കാരനായ മാതിയസ് ബോ ഒളിംപിക്സ് മെഡലിസ്റ്റും ലോക ഒന്നാം നമ്പർ താരവുമാണ്. പ്രണയത്തിലാണെന്ന് താപ്സി പന്നു നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. പ്രണയം പത്ത് വർഷം പിന്നിട്ടതിന്റെ സന്തോഷം താപ്സി പങ്കുവച്ചിരുന്നു. ബോളിവുഡിലേക്ക് അരങ്ങേറിയ വർഷമാണ് മാതിയസ് ബോയെ പരിചയപ്പെടുന്നത് എന്നാണ് താരം പറഞ്ഞത്. ഈ ബന്ധത്തിൽ താൻ സന്തോഷവതിയാണെന്നും മറ്റൊരാളെ ജീവിതത്തിൽ വേണമെന്ന് തോന്നിയിട്ടില്ലെന്നും താപ്സി പറഞ്ഞിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21