തബു Instagram
Entertainment

'ഒരു കുപ്പി വെളിച്ചെണ്ണയെടുത്ത് പ്രിയദർശൻ എന്റെ തലയിലേക്ക് ഒഴിച്ചു'; വിരാസത് ഷൂട്ടിങ്ങിനേക്കുറിച്ച് തബു

എണ്ണ തേക്കുക എന്നത് കൊണ്ട് താൻ ഇതാണ് ഉദ്ദേശിച്ചതെന്ന് പ്രിയൻ പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

വളരെ സെലക്ടീവായി സിനിമകൾ തെരഞ്ഞെടുക്കുന്ന നടിമാരിലൊരാളാണ് തബു. തമിഴ്, ഹിന്ദി, മലയാളം തുടങ്ങി അഭിനയിച്ച ഭാഷകളിലെല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് താരം ചെയ്തതും. സംവിധായകൻ പ്രിയദർശനൊപ്പം നിരവധി സിനിമകളിൽ തബു പ്രവർത്തിച്ചിട്ടുണ്ട്. ആ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകർ നെഞ്ചേറ്റുകയും ചെയ്തു.

വിരാസത് എന്ന പ്രിയ​ദർശൻ ചിത്രത്തിൽ പ്രവർത്തിച്ചതിന്റെ അനുഭവം പങ്കുവയ്ക്കുകയാണിപ്പോൾ തബു. ഒരു സ്വകാര്യ ചാനലുമായുള്ള അഭിമുഖത്തിലാണ് തബു രസകരമായ സംഭവം തുറന്നു പറഞ്ഞത്. "ആ കഥാപാത്രത്തിനായി പ്രിയൻ (പ്രിയദർശൻ) എനിക്ക് എണ്ണമയമുള്ള മുടിയും നാടൻ ലുക്കും വേണമെന്ന് പറഞ്ഞു.

മുടിയിൽ എണ്ണമയം തോന്നാൻ കുറച്ച് ജെൽ എടുത്ത് തേക്കാൻ ഹെയർ സ്റ്റൈലിസ്റ്റ് പറഞ്ഞു. സെറ്റിലെത്തിയപ്പോൾ ഞാൻ നിന്നോട് എണ്ണ തേക്കാൻ പറഞ്ഞതല്ലേ എന്ന് പ്രിയൻ ചോദിച്ചു. അതെ കുറച്ച് എണ്ണയുണ്ട്. നല്ല തിളക്കം വരുന്നുണ്ടെന്ന് ഞാൻ പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ അദ്ദേഹം എന്റെ പിറകിലൂടെ ഒരു കുപ്പി വെളിച്ചെണ്ണയുമായി എത്തി. അത് മുഴുവൻ എന്റെ തലയിലേക്ക് ഒഴിച്ചു.

എണ്ണ തേക്കുക എന്നത് കൊണ്ട് താൻ ഇതാണ് ഉദ്ദേശിച്ചതെന്ന് പ്രിയൻ പറഞ്ഞു. എന്നാൽ പിന്നീട് മേക്കപ്പ് ചെയ്യുമ്പോൾ തനിക്ക് വളരെ എളുപ്പമായി മാറിയെന്നും തബു ഓർത്തെടുത്തു. എനിക്ക് ഹെയർസ്റ്റൈലിങ് ഒന്നും ചെയ്യേണ്ടി വന്നില്ല. അഞ്ചു മിനിറ്റിനുള്ളിൽ ഞാൻ റെഡിയാകുമായിരുന്നു. നീളമുള്ള മുടി എണ്ണ തേച്ച് മടഞ്ഞ് സെറ്റിലേക്ക് പോയാൽ മതിയായിരുന്നു"- തബു കൂട്ടിച്ചേർത്തു.

തേവർ മകൻ എന്ന തമിഴ് ചിത്രത്തിൻ്റെ ഹിന്ദി റീമേക്കാണ് വിരാസത്. അനിൽ കപൂർ, തബു, പൂജ ബത്ര എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഗെഹ്ന എന്ന ഗ്രാമീണ സ്ത്രീയുടെ വേഷത്തിലായിരുന്നു ചിത്രത്തിൽ തബു എത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഔരൊൻ മേ കഹാൻ ദം ഥാ എന്ന സിനിമയാണ് തബുവിന്റേതായി ഇനി റിലീസ് ചെയ്യാനുള്ളത്. ഈ മാസം അഞ്ചിന് ചിത്രം തിയറ്ററിലെത്തും. അജയ് ദേവ്​ഗൺ നായകനാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നീരജ് പാണ്ഡെയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

ചമ്മന്തിപ്പൊടി ദീർഘകാലം കേടാകാതെ സൂക്ഷിക്കാം, ചില ടിപ്സ്

ഉപ്പിന്റെ അളവു കൂടിയോ? ശരീരം നൽകുന്ന സൂചന അവ​ഗണിക്കരുത്

SCROLL FOR NEXT