Tamannaah Bhatia എക്സ്
Entertainment

ഒരു മിനിറ്റിന് ഒരു കോടി; ഗോവ ന്യു ഇയര്‍ പാര്‍ട്ടിയിലെ ഡാന്‍സിന് തമന്ന വാങ്ങിയത് കൂറ്റന്‍ തുക; കണ്ണ് തള്ളി ആരാധകര്‍!

തമന്നയുടെ ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ സിനിമകളിലൂടെ താരമായി, ഇന്ന് ബോളിവുഡിലും നിറ സാന്നിധ്യമായി മാറിയ നടിയാണ് തമന്ന ഭാട്ടിയ. അഭിനയത്തിലൂടെ മാത്രമല്ല തന്റെ നൃത്തത്തിലൂടേയും തമന്ന ആരാധകരെ നേടിയിട്ടുണ്ട്. തമന്നയുടെ ഡാന്‍സ് നമ്പറുണ്ടെങ്കില്‍ സിനിമ ഹിറ്റാണെന്നാണ് ഇപ്പോള്‍ ബോളിവുഡില്‍ പറയാറുള്ളത്. സ്ത്രീ ടുവിലേയും ജയിലറിലേയുമെല്ലാം തമന്നയുടെ ഡാന്‍സ് നമ്പറുകള്‍ വലിയ ഹിറ്റായി മാറിയിരുന്നു. ഈയ്യടുത്ത് ബാഡ്‌സ് ഓഫ് ബോളിവുഡിന്റെ പ്രൊമോ സോങിലും തമന്നയെത്തിയിരുന്നു.

സ്‌റ്റേജ് ഷോകളിലും തിരക്കുള്ള താരമാണ് തമന്ന. ഗോവയില്‍ നടന്ന ന്യു ഇയര്‍ ആഘോഷത്തില്‍ നിന്നുള്ള തമന്നയുടെ ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പിന്നാലെ ഈ പരിപാടിയ്ക്ക് തമന്നയ്ക്ക് ലഭിച്ച പ്രതിഫലവും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗോവയിലെ ന്യു ഇയര്‍ ആഘോഷത്തില്‍ നൃത്തം ചെയ്യാന്‍ തമന്നയ്ക്ക് ലഭിച്ച പ്രതിഫലം ആറ് കോടി രൂപയാണ്.

ആറ് മിനിറ്റ് മാത്രമുള്ള നൃത്ത പരിപാടിയ്ക്കാണ് തമന്നയ്ക്ക് ആറ് കോടി പ്രതിഫലമായി ലഭിച്ചിരിക്കുന്നത്. ഒരു മിനിറ്റിന് ഒരു കോടി വിലവരുമെന്ന് സാരം. ഡിസംബര്‍ 31 ന് രാത്രി ഗോവയിലെ ബാഗ ബീച്ചിലുള്ള പ്രശസ്തമായ ലാസ് ഓലസ് ബീച്ച് ക്ലബ്ബ് സംഘടിപ്പിച്ച ആഘോഷത്തിലാണ് തമന്ന നൃത്തം അവതരിപ്പിച്ചത്. തമന്നയ്‌ക്കൊപ്പം ബോളിവുഡ് നടി സോനം ബജ്‌വയും നൃത്തം ചെയ്തിരുന്നു. തമന്നയുടെ ആജ് കി രാത്ത് പാട്ടിന് ചുവടുവെക്കുന്ന സോനമിന്റെ വിഡിയോയും വൈറലായിരുന്നു.

അതേസമയം പ്രതിഫലത്തെ ചൊല്ലിയുള്ള സോഷ്യല്‍ മീഡിയ ചര്‍ച്ചകളോട് തമന്നയോ താരത്തിന്റെ ടീമോ ഇതുവരേയും പ്രതികരിച്ചിട്ടില്ല. അതേസമയം ബാഡ്‌സ് ഓഫ് ബോളിവുഡിലെ പാട്ടിലാണ് തമന്നയെ ഒടുവിലായി കണ്ടത്. ബോളിവുഡില്‍ തിരക്കുള്ള നായികയാണിന്ന് തമന്ന. റോമിയോ, റേഞ്ചര്‍, രോഹിത് ഷെട്ടി ചിത്രം തുടങ്ങിയവയാണ് തമന്നയുടേതായി അണിയറയിലുള്ളത്.

Tamannaah Bhatia got six year for her dance perfomance at a new year party in Goa.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തന്ത്രി ആചാര ലംഘനത്തിന് കൂട്ടുനിന്നു'; കണ്ഠരര് രാജീവര് റിമാൻഡില്‍, കട്ടിളപ്പാളി കേസില്‍ 13-ാം പ്രതി

'അറിഞ്ഞുകൊണ്ട് അയ്യപ്പന് ഒരു ദോഷവും ചെയ്യില്ല'; തന്ത്രിയെ പിന്തുണച്ച് ആര്‍ ശ്രീലേഖ, ചര്‍ച്ചയായതിന് പിന്നാലെ പോസ്റ്റ് പിന്‍വലിച്ചു

ഗുരുവായൂര്‍ ദേവസ്വം നിയമനം: ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ അധികാരം റദ്ദ് ചെയ്ത് ഹൈക്കോടതി

ഹിമാചല്‍ പ്രദേശില്‍ ബസ് കൊക്കയിലേക്ക് പതിച്ച് അപകടം, 9 മരണം; നിരവധി പേര്‍ക്ക് പരിക്ക്

ശമ്പളവും മറ്റ് അനുകൂല്യങ്ങളും ഖജനാവിലേക്ക് തിരിച്ചടച്ചു, 'ഇടതു നിരീക്ഷകന്‍ ' പദവി രാജിവെച്ചു; പരിഹാസ പോസ്റ്റുമായി ഹസ്‌കര്‍

SCROLL FOR NEXT