മൻസൂർ അലി ഖാൻ/ ഫയല്‍ ചിത്രം 
Entertainment

നടന്‍ മന്‍സൂര്‍ അലിഖാന്‍ ആശുപത്രിയില്‍

വൃക്ക സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇദ്ദേഹത്തെ ഉടന്‍ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: നടന്‍ മന്‍സൂര്‍ അലിഖാന്‍ ആശുപത്രിയില്‍. വൃക്ക സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇദ്ദേഹത്തെ ഉടന്‍ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയിലാണ് മന്‍സൂര്‍ അലിഖാനെ പ്രവേശിപ്പിച്ചത്. വിവിധ പരിശോധനകളില്‍ വൃക്കയില്‍ വലിയ കല്ല് രൂപം കൊണ്ടതായി കണ്ടെത്തി. വൃക്കയിലെ തടസം പരിഹരിക്കുന്നതിന് ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. 

നേരത്തെ കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട മന്‍സൂറിന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു. സംഭവത്തില്‍ നടനെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു. നടന്‍ വിവേകിന്റെ മരണത്തെ തുടര്‍ന്നായിരുന്നു അത്.

വാക്സിനെതിരേ വ്യാജപ്രചാരണം നടത്തിയതിന് മന്‍സൂര്‍ അലി ഖാന് മദ്രാസ് ഹൈക്കോടതി രണ്ട് ലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്തു. കോവിഷീല്‍ഡ് വാക്സിന്‍ വാങ്ങാനായി രണ്ട് ലക്ഷം രൂപ തമിഴ്നാട് ആരോഗ്യവകുപ്പില്‍ അടയ്ക്കാനാണ് ഉത്തരവിട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുൽ ഗാന്ധിക്കും കെപിസിസിക്കും സുപ്രീം കോടതി നോട്ടീസ്; കോടതിയലക്ഷ്യത്തിൽ തൽക്കാലം നടപടിയില്ല

യുഎസിലെ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടക്കൊലയ്ക്ക് പദ്ധതി; ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ; 19-കാരൻ അറസ്റ്റിൽ

'സിക്സ്... സഞ്ജു'! റെക്കോർ‍ഡിൽ രോഹിതിനും കോഹ്‍ലിക്കും ഒപ്പം

റെയിൽവേയിൽ 1688 ഒഴിവുകൾ; പ്ലസ് ടു യോഗ്യത, ഇന്ന് മുതൽ അപേക്ഷിക്കാം

ചർമം തിളങ്ങണോ? പുറമെ മാത്രം പോരാ, ഡയറ്റിൽ ഉൾപ്പെടുത്തണം ഈ 5 പഴങ്ങൾ