സൂരറൈ പോട്രിൽ സൂര്യ / ചിത്രം: ട്വിറ്റർ 
Entertainment

‘സൂരറൈ പോട്ര്’ ഓസ്കറിലേക്ക്; സൂര്യയും അപർണയും മത്സരിക്കും 

മികച്ച നടൻ, മികച്ച നടി, മികച്ച സംവിധായകൻ അടക്കമുള്ള വിഭാഗങ്ങളിലേക്ക് ചിത്രം മത്സരിക്കും 

Author : സമകാലിക മലയാളം ഡെസ്ക്

സുധാ കൊം​ഗാര സംവിധാനം ചെയ്ത് സൂര്യ നായകനും അപർണ ബാലമുരളി നായികയുമായെത്തിയ തമിഴ് ചിത്രം ‘സൂരറൈ പോട്ര്’ ഓസ്കറിൽ മത്സരിക്കും. ജനറൽ ക്യാറ്റ​ഗറിയിലായിരിക്കും ചിത്രം മത്സരിക്കുക എന്നാണ് റിപ്പോർട്ടുകൾ. മികച്ച നടൻ, മികച്ച നടി, മികച്ച സംവിധായകൻ അടക്കമുള്ള വിഭാഗങ്ങളിലേക്ക് ചിത്രം മത്സരിക്കുമെന്ന് ചിത്രത്തിന്റെ സഹനിർമാതാവായ രാജശേഖർ പാണ്ഡ്യനാണ് അറിയിച്ചത്. 

കുറഞ്ഞ ചിലവിൽ സാധാരണക്കാർക്കു വിമാനത്തിൽ യാത്രചെയ്യാൻ കഴിയുന്ന എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ​ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് സൂരറൈ പോട്ര്. കോവിഡ് പ്രതിസന്ധികൾ ഉള്ളതിനാൽ ഓസ്കറിന് അയക്കാൻ സാധിക്കുന്ന സിനിമകൾക്കുള്ള നിയമങ്ങളിൽ പല മാറ്റങ്ങളും ഉൾപ്പെടുത്തിയിരുന്നു. ഇതോടെയാണ് ഒടിടി പ്ലാറ്റ്ഫോമിൽ റിലീസിനെത്തിയ ചിത്രത്തിനും മത്സരിക്കാൻ അവസരമൊരുങ്ങിയത്. 

ജൂറി അംഗങ്ങൾക്കായി സിനിമയുടെ അണിയറപ്രവർത്തകർ ഷോ സംഘടിപ്പിക്കുകയാണ് സാധാരണ പതിവ്. എന്നാൽ ഇക്കുറി ഓസ്കർ നടപടികളെല്ലാം വിർച്വൽ ആണ്. സിനിമയുടെ ലിങ്ക് അയച്ച ശേഷം ജൂറി അംഗങ്ങൾ ചിത്രം ഓൺലൈനായി കാണും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി