സന്തോഷ് നാരായണൻ/ചിത്രം: ഫേസ്ബുക്ക് 
Entertainment

സന്തോഷ് നാരായണൻ ആദ്യമായി മലയാളത്തിൽ; അരങ്ങേറ്റം ടോവിനോ ചിത്രത്തിലൂടെ 

നവാഗതനായ ഡാർവിൻ കുര്യാക്കോസ് ഒരുക്കുന്ന ചിത്രത്തിലാണ് സന്തോഷ് സം​ഗീതമൊരുക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പ്രശസ്ത തമിഴ് സംഗീത സംവിധായകനായ സന്തോഷ് നാരായണൻ ആദ്യമായി ഒരു മലയാള ചിത്രത്തിന്റെ ഭാ​ഗമാകുന്നു. ടോവിനോ തോമസ് നായകനാവുന്ന ചിത്രത്തിലൂടെയാണ് സന്തോഷ് മലയാളത്തിലെത്തുന്നത്. നവാഗതനായ ഡാർവിൻ കുര്യാക്കോസ് ഒരുക്കുന്ന ഈ ചിത്രത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല. 

കാലാ, കബാലി, ജിഗർതണ്ടാ, പിസ, വട ചെന്നൈ, പരിയേറും പെരുമാൾ, സൂതു കാവും, ഭൈരവാ തുടങ്ങിയ ചിത്രങ്ങളുടെ സംഗീത സംവിധായകനാണ് സന്തോഷ്. ചിത്രത്തിന്റെ ടൈറ്റിൽ ഉൾപ്പെടെയുള്ള ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസങ്ങളിൽ ഉണ്ടാകുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ജിനു എബ്രഹാമാണ് രചന നിർവഹിച്ചിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ