മ‍ഞ്ഞുമ്മൽ ടീമിനൊപ്പം ഉദയനിധി സ്റ്റാലിന്‍ ഫെയ്സ്ബുക്ക്
Entertainment

പ്രശംസയ്ക്ക് പിന്നാലെ നേരിട്ടെത്തി; മ‍ഞ്ഞുമ്മൽ ബോയ്‌സിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ഉദയനിധി സ്റ്റാലിൻ

സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഉദയനിധി സ്റ്റാലിന്‍

സമകാലിക മലയാളം ഡെസ്ക്

മികച്ച പ്രേക്ഷക പ്രശംസയോടെ തിയറ്ററുകളിൽ മുന്നേറുകയാണ് ചിദംബരം സംവിധാനം ചെയ്ത 'മഞ്ഞുമ്മൽ ബോയ്‌സ്'. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ അതിജീവനകഥയെ പ്രശംസിച്ച് നേരത്തെ തന്നെ തമിഴ്നാട് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിൻ രംഗത്തെത്തിയിരുന്നു. 'മഞ്ഞുമ്മല്‍ ബോയ്​സ് കണ്ടു. ജസ്റ്റ് വാവൗ! കാണാതിരിക്കരുത്. അഭിനന്ദനങ്ങള്‍' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

ഇപ്പോഴിതാ അഭിനന്ദനം അറിയിച്ച ഉദയനിധി സ്റ്റാലിനെ കാണാൻ മഞ്ഞുമ്മൽ ബോയ്‌സ് നേരിട്ടെത്തി. തമിഴ്നാട്ടിലെത്തിയ മഞ്ഞുമ്മൽ ബോയ്‌സിനെ നേരിട്ടു കണ്ടു ആശംസ അറിയിച്ചിരിക്കികയാണ് അദ്ദേഹം. സംവിധായകൻ ചിദംബരത്തെയും ചിത്രത്തിലെ താരങ്ങളും കാണാൻ കഴിഞ്ഞ സന്തോഷം ഉദയനിധി സ്റ്റാലിൻ സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചു.

മഞ്ഞുമ്മൽ ബോയ്‌സിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. മഞ്ഞുമ്മൽ ടീമിനെ നേരിട്ടു കാണാൻ സാധിച്ചതിൽ സന്തോഷമെന്നും മഞ്ഞുമ്മൽ താരങ്ങൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചു. 'ജാൻ എ മൻ' എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണ് മഞ്ഞുമ്മൽ ബോയ്‌സ്. ഫെബ്രുവരി 22നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2006ൽ നടന്ന യഥാർത്ഥ കഥയാണ് സിനിമയാക്കിയിരിക്കുന്നത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, സംവിധായകൻ ജീന്‍ പോള്‍ ലാല്‍, ഗണപതി, ചന്തു സലിംകുമാര്‍, സംവിധായകന്‍ ഖാലിദ് റഹ്‌മാൻ, അഭിറാം പൊതുവാള്‍, അരുണ്‍ കുര്യന്‍, ദീപക് പറമ്പോള്‍, ജോര്‍ജ് മരിയന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT