ചെന്നൈ: തമിഴിൽ സൂപ്പർസ്റ്റാറുകൾക്ക് വിലക്കേര്‍പ്പെടുത്തി നിര്‍മാതാക്കളുടെ സംഘടന. ധനുഷ്, ചിമ്പു, വിശാല്‍, അഥർവ് എന്നീ താരങ്ങൾക്കാണ് നിർമാതാക്കളുടെ വിലക്ക്. നിർമാതാക്കളുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക്. ഇന്നലെ നടന്ന നിർമാതാക്കളുടെ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം.
പൊള്ളാത്തവൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് എത്താതിരുന്നതിനാൽ നിൽമാതാവിന് വലിയ നഷ്‌ടം നേരിട്ടു എന്നാണ് ധനുഷിനെതിരെയുള്ള പരാതി. അൻപാനവൻ അടങ്ങാതവൻ അസറാദവൻ എന്ന സിനിമയുടെ നിർമാതാവ് മിഖായല്‍ രാജപ്പന്റെ പരാതിയിലാണ് ചിമ്പുവിന് വിലക്കിയത്. പ്രൊഡ്യൂസേഴ്സ് കൗൺസിലിന്‍റെ പ്രസിഡന്‍റായിരുന്ന സമയത്തെ പണമിടപാട് ചൂണ്ടിക്കാട്ടിയാണ് നടൻ വിശാലിനെതിരെ നടപടിയെടുത്തത്. നിർമാതാവിന്‍റെ പരാതിയിൽ പ്രതികരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഥർവയ്‌ക്ക് വിലക്കേർപ്പെടുത്താൻ കാരണം.
ചിലമ്പരശൻ, വിശാൽ, എസ്ജെ സൂര്യ, അഥർവ, യോഗി ബാബു എന്നീ അഞ്ച് താരങ്ങൾ നിരന്തരമായി നിർമാതാക്കളുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ ജൂണിൽ ചേർന്ന യോഗത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ തമിഴില്‍ ഒരു നിര്‍മാതാക്കളുടെ സിനിമയില്‍ സഹകരിക്കാന്‍ താരങ്ങള്‍ക്ക് കഴിയില്ലെന്നും നോട്ടീസില്‍ പറയുന്നു. എന്നാല്‍ വിലക്കില്‍ ഇതുവരെ താരങ്ങള്‍ പ്രതികരിച്ചിട്ടില്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates