Nivin Pauly, Suriya, Jyothika ഇൻസ്റ്റ​ഗ്രാം
Entertainment

ഡെലൂലുവിനെ മാത്രമല്ല പ്രഭേന്ദുവിനെയും ഇഷ്ടപ്പെട്ടു; നിവിൻ പോളിക്കും ​ഗിഫ്റ്റ് അയച്ച് സൂര്യയും ജ്യോതികയും

നിവിൻ അവതരിപ്പിച്ച പ്രഭേന്ദു എന്ന കഥാപാത്രത്തിന്റെ ഫോട്ടോയും ​ഗിഫ്റ്റ് ഹാംപറിലുണ്ട്.

സമകാലിക മലയാളം ഡെസ്ക്

തിയറ്ററിലും ഒടിടിയിലും ഒരുപോലെ ഹിറ്റായ സിനിമയാണ് 'സർവ്വം മായ'. നിവിൻ‌ - അജു കോമ്പോയും ഡെലൂലു ആയെത്തിയ റിയ ഷിബുവിന്റെ പെർഫോമൻസുമെല്ലാം സോഷ്യൽ മീ‍ഡിയയുടെ മനം കവർന്നു. കഴിഞ്ഞ ദിവസം ചിത്രത്തിലെ റിയയുടെ പ്രകടനം ഇഷ്ടപ്പെട്ടതിനെ തുടർന്ന് തമിഴ് സൂപ്പർ താരങ്ങളായ സൂര്യയും ജ്യോതികയും നടിയ്ക്ക് ഒരു ​ഗിഫ്റ്റ് ഹാംപർ അയച്ചിരുന്നു.

ഇരുവരും അഭിനന്ദിച്ച കാര്യം റിയ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ഇപ്പോഴിതാ സർവ്വം മായയിൽ നായകനായെത്തി നിവിൻ പോളിയെ തേടിയും സൂര്യയുടെയും ജ്യോതികയുടെയും ​ഗിഫ്റ്റ് ഹാംപർ എത്തിയിരിക്കുകയാണ്. സൂര്യയും ജ്യോതികയും തനിക്കയച്ച ​ഗിഫ്റ്റിനെക്കുറിച്ച് നിവിൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്. സർവ്വം മായയിലെ നിവിൻ അവതരിപ്പിച്ച പ്രഭേന്ദു എന്ന കഥാപാത്രത്തിന്റെ ഫോട്ടോയും ​ഗിഫ്റ്റ് ഹാംപറിലുണ്ട്.

സർവ്വം മായയുടെ വിജയത്തിൽ നിവിൻ പോളിക്ക് അഭിനന്ദനം അറിയിച്ചു കൊണ്ടാണ് കത്ത് ആരംഭിക്കുന്നത്. നിവിന്റെ പ്രകടനം വളരെ സ്പെഷ്യലാണെന്നും അനായാസമായാണ് കഥാപാത്രത്തെ അവതരിപ്പിച്ചതെന്നും കത്തിൽ പറയുന്നു. ആദ്യാവസാനം വരെ ചിത്രം വളരെ എൻ​ഗേജിങ് ആയിരുന്നുവെന്നും ചിത്രത്തിന് ലഭിക്കുന്ന സ്നേഹത്തിൽ ഒരുപാട് സന്തോഷമുണ്ടെന്നും താരദമ്പതികൾ കത്തിൽ കുറിച്ചിട്ടുണ്ട്.

മുന്നോട്ടുള്ള യാത്രയിൽ ഇങ്ങനെ ഓർത്തിരിക്കാനുള്ള ഒരുപാട് കഥാപാത്രങ്ങൾ ലഭിക്കട്ടെ എന്ന് പറഞ്ഞു കൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്. "നിങ്ങളുടെ രണ്ടു പേരുടെയും സ്നേഹ നിർഭരമായ പെരുമാറ്റത്തിന് വളരെ നന്ദി..."- എന്നാണ് ചിത്രത്തിനൊപ്പം നിവിൻ കുറിച്ചിരിക്കുന്നത്. റിയ ഷിബുവിനൊപ്പം ചിത്രത്തിന്റെ സം​ഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകരനും സൂര്യയും ജ്യോതികയും കത്തയിച്ചിരുന്നു.

പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിന് ശേഷം അഖിൽ സത്യൻ സംവിധാനം ചെയ്ത ചിത്രമാണ് സർവ്വം മായ. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പ്രതിഛായ, ​ഗിരീഷ് എഡിയുടെ ബത്‌ലഹേം കുടുംബ യൂണിറ്റ് തുടങ്ങി ഒട്ടനവധി ചിത്രങ്ങളാണ് നിവിന്റേതായി ഇനി പുറത്തുവരാനുള്ളത്.

Cinema News: Tamil Super Stars appreciated Actor Nivin Pauly in Sarvam Maya.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വോട്ട് എണ്ണുംമുന്‍പേ അടി തുടങ്ങി; മുഖ്യമന്ത്രി തര്‍ക്കം പാര്‍ട്ടിക്ക് ഗുണകരമല്ല; മത്സരിക്കാന്‍ ആവശ്യപ്പെട്ടവര്‍ ഡല്‍ഹിയില്‍ വന്ന് മാറ്റിപ്പറഞ്ഞു'

'സമ്പുഷ്ടീകരിച്ച യുറേനിയം കൈമാറില്ല': ട്രംപിന്റെ അവകാശവാദം തള്ളി ഇറാന്‍

വെളുത്തുള്ളിയുടെ തൊലി കളയാൻ ഇത്രയ്ക്ക് ഈസിയായിരുന്നോ?

നിതിൻ രാജിൻ്റെ മരണം: 'ഇന്‍സ്റ്റാ പേ' ലോണ്‍ ആപ്പിനെതിരെ പൊലീസ് കേസ്; ഭയപ്പെടുത്തി പണം തിരിച്ചടക്കാന്‍ പ്രേരിപ്പിച്ചുവെന്ന് എഫ്‌ഐആര്‍

'കള്ളും കഞ്ചാവും അടിച്ചു കേറ്റീട്ട് കാണിച്ചു കൂട്ടുന്ന തെമ്മാടിത്തരങ്ങൾ'; രൂക്ഷമായി പ്രതികരിച്ച് അനുശ്രീ

SCROLL FOR NEXT