Entertainment

'68ാം വയസില്‍ ടാറ്റൂ, എന്റെ മമ്മി കൂളാണ്'; അമ്മയ്ക്ക് പിറന്നാള്‍ ആശംസയുമായി പൂര്‍ണിമ

68ാം വയസില്‍ അമ്മ ടാറ്റൂ ചെയ്ത വിശേഷമാണ് താരം പങ്കുവെച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളത്തിലെ കൂള്‍ താരജോഡികളാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ താരകുടുംബത്തിന് ആരാധകര്‍ ഏറെയാണ്. തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെക്കാനും ഇവര്‍ മറക്കാറില്ല. ഇപ്പോള്‍ തന്റെ അമ്മയ്ക്ക് പിറന്നാള്‍ ആശംസ അറിയിച്ചുകൊണ്ടുള്ള പൂര്‍ണിമയുടെ പോസ്റ്റാണ് ആരാധകരുടെ മനം കവരുന്നത്. 

തങ്ങള്‍ മാത്രമല്ല മമ്മിയും സൂപ്പര്‍ കൂളാണ് എന്നാണ് പൂര്‍ണിമ പറയുന്നത്. 68ാം വയസില്‍ അമ്മ ടാറ്റൂ ചെയ്ത വിശേഷമാണ് താരം പങ്കുവെച്ചിരിക്കുന്നത്. പേരക്കുട്ടികള്‍ ടാറ്റൂ ചെയ്യുന്നതിന് മുന്‍പേ മുത്തശ്ശി പച്ചകുത്തി. കാരണം സാസ്സി മാം മാത്രമല്ല സാസി ഗ്രാന്‍ഡ് മാം കൂടിയാണ് അമ്മയെന്നാണ് പൂര്‍ണിമ കുറിച്ചത്. അമ്മയുടെ കയ്യില്‍ നക്ഷത്രത്തെ ടൂറ്റൂ ചെയ്തിരിക്കുന്നതിന്റെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT