പരേഷ് റാവല്‍ പിടിഐ
Entertainment

'വോട്ട് ചെയ്യാത്തവരുടെ ടാക്‌സ് കൂട്ടണം': പരേഷ് റാവല്‍

മുംബൈയില്‍ വോട്ട് രേഖപ്പെടുത്തിയതിനു പിന്നാലെയായിരുന്നു താരം നിലപാട് വ്യക്തമാക്കിയത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വോട്ട് ചെയ്യാത്തവര്‍ക്ക് ശിക്ഷ കൊടുക്കണമെന്ന് ബോളിവുഡ് നടന്‍ പരേഷ് റാവല്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തില്‍ മുംബൈയില്‍ വോട്ട് രേഖപ്പെടുത്തിയതിനു പിന്നാലെയായിരുന്നു താരം നിലപാട് വ്യക്തമാക്കിയത്.

ഗവണ്‍മെന്റ് അത് ചെയ്തില്ല ഇത് ചെയ്തില്ല എന്നെല്ലാം നിങ്ങള്‍ പറയും പക്ഷേ ഇന്ന് നിങ്ങള്‍ വോട്ട് ചെയ്തില്ലെങ്കില്‍ നിങ്ങളാണ് അതിന് ഉത്തരവാദി. അല്ലാതെ ഗവണ്‍മെന്റല്ല. വോട്ട് ചെയ്യാത്തവര്‍ക്കെതിരെ എന്തെങ്കിലും നടപടിയെടുക്കണം. ഒന്നെങ്കില്‍ അവരുടെ ടാക്‌സ് കൂട്ടണം. എന്തെങ്കിലും ശിക്ഷ അവര്‍ക്ക് നല്‍കണം.- പരേഷ് റാവല്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നേരത്തേയും വോട്ട് രേഖപ്പെടുത്താത്തവര്‍ക്കെതിരെ പരേഷ് റാവല്‍ രംഗത്തെത്തിയിരുന്നു. മോശം രാഷ്ട്രീയക്കാര്‍ ജനിക്കുന്നതല്ല. അവര്‍ സൃഷ്ടിക്കപ്പെടുന്നതാണ്. വോട്ടിങ് ദിനത്തില്‍ പിക്‌നിക് പോകുന്ന നല്ല മനുഷ്യരാണ് അവരെ സൃഷ്ടിക്കുന്നത്.- എന്നാണ് താരം എക്‌സില്‍ കുറിച്ചത്. പരേഷ് റാലല്‍ കൂടാതെ ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, ജാന്‍വി കപൂര്‍, രാജ്കുമാര്‍ റാവു, മനോജ് ബാജ്‌പെയി തുടങ്ങിയവര്‍ വോട്ടുകള്‍ രേഖപ്പെടുത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT