Urvashi, Kamal Haasan, TejaLakshmi ഇൻസ്റ്റ​ഗ്രാം
Entertainment

'പേടിയും കുറ്റബോധവും, അന്ന് ഞാൻ കരഞ്ഞു'; വർഷങ്ങൾക്ക് ശേഷം കമൽ ഹാസനെ കണ്ട സന്തോഷം പങ്കുവച്ച് തേജലക്ഷ്മി

സത്യം പറഞ്ഞാൽ, എന്തുകൊണ്ടോ എനിക്ക് വല്ലാത്ത പേടിയായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

നടൻ കമൽ ഹാസനെ കണ്ടതിന്റെ പങ്കുവെച്ച് നടിയും ഉർവശിയുടെ മകളുമായ തേജലക്ഷ്മി. കുട്ടിക്കാലത്ത് പഞ്ചതന്ത്രത്തിന്റെ സെറ്റിൽ വെച്ച് തന്നെ കമൽ ഹാസൻ എടുത്തു നടന്നിട്ടുണ്ടെന്നും തനിക്ക് ഇഷ്ടപ്പെട്ട പലഹാരങ്ങൾ വാങ്ങിത്തന്നിട്ടുണ്ടെന്നും തേജലക്ഷ്മി പറയുന്നു.

ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു തേജ ലക്ഷ്മി അനുഭവം പങ്കുവച്ചത്. ഒരു അവാർഡ് നിശയിൽ വെച്ച് കമൽ ഹാസനോട് മിണ്ടാനാകാതെ പോയപ്പോഴുണ്ടായ വിഷമത്തെക്കുറിച്ചും കുറിപ്പിൽ തേജലക്ഷ്മി പറയുന്നു. ഉർവശിക്കും കമൽ ഹാസനുമൊപ്പമുള്ള ചിത്രവും നടി പങ്കുവെച്ചിട്ടുണ്ട്.

തേജലക്ഷ്മിയുടെ പോസ്റ്റിന്റെ പൂർണരൂപം:

വർഷം 2001. ഞാൻ അന്ന് കുഞ്ഞാണ്, എൻ്റെ അമ്മയോടൊപ്പം 'പഞ്ചതന്ത്രം' സിനിമയുടെ സെറ്റിൽ ഞാനും ഉണ്ടായിരുന്നുവത്രേ. ഞാൻ മിക്കപ്പോഴും വാശി കാണിക്കുന്ന ഒരു കുട്ടിയായിരുന്നില്ലെന്ന് അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. എന്നാൽ വാശി പിടിക്കുന്ന ദിവസങ്ങളിൽ, ഞാൻ കരയാതിരിക്കാനായി കമൽ സാർ എന്നെയുമെടുത്ത് സെറ്റിലൂടെ നടക്കുകയും എനിക്കിഷ്ടപ്പെട്ട പലഹാരം വാങ്ങിത്തരികയും ചെയ്യുമായിരുന്നു. ചെറുപ്പം മുതലേ കേട്ടു വളർന്ന കഥയാണ്. അന്ന് ഞാനൊരു കൈക്കുഞ്ഞായിരുന്നത് കൊണ്ട് എനിക്കിതൊന്നും ഓർമ്മയില്ലെങ്കിലും.

വർഷം 2025, സൈമ അവാർഡ്സ്. ഞാൻ എൻ്റെ അമ്മയുടെ അടുത്താണ് ഇരിക്കുന്നത്, അമ്മയുടെ തൊട്ടരികിലായി കമൽ സാറും. അമ്മയ്ക്കും സ്റ്റേജിൽ കയറേണ്ട തിരക്കുകൾ ഉണ്ടായിരുന്നതു കൊണ്ട്, എന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്താൻ മറന്നുപോയി. ഓരോ നിമിഷവും ഞാൻ അദ്ദേഹത്തെ ഒളിഞ്ഞുനോക്കുകയും, എങ്ങനെ അടുത്തുചെന്ന് ഒരു 'ഹായ്' പറയുമെന്ന് മനസ്സിൽ കണക്കുകൂട്ടുകയുമായിരുന്നു.

സത്യം പറഞ്ഞാൽ, എന്തുകൊണ്ടോ എനിക്ക് വല്ലാത്ത പേടിയായിരുന്നു. അദ്ദേഹത്തിന് തിരക്കുകൾ കാരണം പരിപാടിയിൽ നിന്ന് നേരത്തെ പോകേണ്ടിയും വന്നു. അന്ന് ഞാൻ ശരിക്കും കരഞ്ഞുപോയി. അമ്മയോട് പറഞ്ഞു, ‘എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ലമ്മേ, ഒരു ഹായ് പോലും പറയാൻ പറ്റിയില്ല. അദ്ദേഹം തൊട്ടടുത്ത് ഉണ്ടായിരുന്നിട്ടും ഞാൻ വെറുതെ നോക്കിയിരുന്നു.

എനിക്കിപ്പോൾ വല്ലാത്ത കുറ്റബോധം തോന്നുന്നു. എനിക്ക് പേടിയായിരുന്നു’. അമ്മ പറഞ്ഞു, ‘സാരമില്ല മോളേ, വിഷമിക്കേണ്ട. അദ്ദേഹത്തിന് നിന്നെ ഓർമ്മയുണ്ടാകും, നമുക്ക് എന്തായാലും ഒരു ദിവസം അദ്ദേഹത്തിൻ്റെ ഓഫീസിൽ പോയി കാണാം’. ആ നിമിഷം മുതൽ, അദ്ദേഹത്തെ ഉടൻ കാണാൻ കഴിയണേ എന്നും, അമ്മ പറഞ്ഞ ആ ഒരു ദിവസം വേഗം വരണേ എന്നും ഞാൻ എല്ലാ ദിവസവും പ്രാർഥിക്കാൻ തുടങ്ങി.

ഒടുവിൽ ആ ദിവസം വന്നെത്തി!! എൻ്റെ സന്തോഷത്തിനും നന്ദിക്കും അതിരുകളില്ലായിരുന്നു. പത്ത് മിനിറ്റിൽ താഴെ മാത്രമേ ഞാൻ അദ്ദേഹത്തെ കണ്ടുള്ളൂ. പക്ഷേ ആ പത്ത് മിനിറ്റുകൾ പത്ത് വർഷം പോലെയാണ് എനിക്ക് തോന്നിയത്. അതെനിക്ക് എല്ലാമെല്ലാമായിരുന്നു. എല്ലാത്തിനുമുപരി, ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളായി മാറി.

ശരിയായ സമയമാകുമ്പോൾ ജീവിതം എത്ര മനോഹരമായാണ് ഓരോ വൃത്തങ്ങളും പൂർത്തിയാക്കുന്നത്. ഈ ജീവിതത്തോട് ഞാനെന്തിന് എപ്പോഴും നന്ദിയുള്ളവളായിരിക്കണം എന്ന് ഓർമ്മിപ്പിക്കുന്ന നിമിഷങ്ങളാണിത്. എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ പൊങ്കൽ ആശംസകൾ.

Cinema News: TejaLakshmi share a heart touching note on meeting with Kamal Haasan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജയിലില്‍ കിടക്കുന്നത് പാവങ്ങളല്ലേ, പല സാഹചര്യങ്ങളാല്‍ കുറ്റവാളികളായി പോയി, കൂലി കൂട്ടിയത് കുടുംബത്തെ രക്ഷിക്കാന്‍: ഇ പി ജയരാജന്‍- വിഡിയോ

രണ്ടാം ദിനത്തില്‍ ആകര്‍ഷണമായി ഗ്ലാമര്‍ ഇനങ്ങള്‍, കനത്ത പോരാട്ടം

വിജയ്‌ക്ക് ശേഷം ധനുഷിനൊപ്പം മമിത; 'കര' ഫസ്റ്റ് ലുക്ക്

വീണ്ടും ട്രെൻഡാകുന്ന 'ഋതുമതി' ആഘോഷം

ബം​​ഗ്ലാദേശ് ക്രിക്കറ്റിൽ തമ്മിലടി; ബിപിഎൽ കളിക്കില്ലെന്ന് താരങ്ങൾ; ​ടോസ് ചെയ്യാൻ ആരും ഇല്ല; മാച്ച് റഫറി ഏകനായി ​ഗ്രൗണ്ടിൽ!

SCROLL FOR NEXT