സിനിമാതാരങ്ങളോടുള്ള കടുത്ത ആരാധനമൂലം ഇന്ത്യയിൽ പല അമ്പലങ്ങളും ഉയർന്നിട്ടുണ്ട്. ജയലളിത, എംജിആർ, ഖുശ്ബു എന്നിവരുടെയൊക്കെ പേരിൽ പലയിടങ്ങളിലായി അമ്പലങ്ങൾ പണിതിട്ടുണ്ട്. എന്നാലിപ്പോൾ കോവിഡ് നാളിൽ യഥാർത്ഥ ജീവിതത്തിൽ നായകനായി തിളങ്ങിയ നടൻ സോനു സൂദിന് വേണ്ടി അമ്പലം ഉയർന്നിരിക്കുകയാണ് തെലങ്കാനയിലെ ഒരു ഗ്രാമത്തിൽ.
ഡബ്ബ താണ്ട എന്ന ഗ്രാമത്തിലാണ് അമ്പലം പണിതത്. കോവിഡ് കാലത്ത് സോനു സൂദ് ചെയ്ത പ്രവർത്തനങ്ങൾക്കുള്ള ആദരമാണ് ഈ പ്രവർത്തി. വൈറസ് വ്യാപന നാളുകളിൽ ആയിരക്കണക്കിന് ആളുകൾക്കാണ് നടൻ സഹായവുമായി എത്തിയത്. ലോക്ഡൗണിൽ സ്വന്തം നാടുകളിലേക്ക് മടങ്ങാൻ തൊഴിലാളികൾക്ക് ബസ് ഒരുക്കിയും പലർക്കും സാമ്പത്തികസഹായം ചെയ്തുമെല്ലാം നടൻ മുന്നിട്ടിറങ്ങിയിരുന്നു.
സോനു മഹാമാരിയുടെ നാളിൽ നിരവധി പേർക്ക് സഹായം ചെയ്തെന്നും അദ്ദേഹത്തിനായി ഇങ്ങനൊരു കാര്യം ചെയ്യാനായതിൽ സന്തോഷമുണ്ടെന്നുമാണ് ഗ്രാമവാസികൾ പറയുന്നത്. വാർത്തയറിഞ്ഞ സോനു സൂദ് ഈ പ്രവർത്തി വളരെയധികം വികാരമുളവാക്കുന്നതാണെന്ന് പറഞ്ഞ സോനു താൻ ഇതിന് അർഹനല്ലെന്നും പ്രതികരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates