ചിത്രം : ഇൻസ്റ്റ​​ഗ്രാം 
Entertainment

'എന്റെ മകന്റെ അടുത്തേക്ക് അച്ഛൻ പോയി'; ദുഃഖം പങ്കുവച്ച് സബീറ്റ ജോർജ്

ഇൻസ്റ്റ​ഗ്രാമിലൂടെയാണ് താരം അച്ഛന്റെ വേർപാട് ആരാധകരെ അറിയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ന്റെ അച്ഛൻ മരിച്ച വിവരം ആരാധകരെ അറിയിച്ച് ചക്കപ്പഴം താരം സബീറ്റ ജോർജ്. കടനാട് കുഴിക്കാട്ടുചാലില്‍ അഗസ്റ്റ്യന്‍ (കൊച്ചേട്ടന്‍ 78) ആണ് മരിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ചു ദിവസങ്ങളായി ആശുപത്രിയിലായിരുന്നു. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് താരം അച്ഛന്റെ വേർപാട് ആരാധകരെ അറിയിച്ചത്. 

അച്ഛന്റെ മരണ വാർത്ത പങ്കുവച്ച് സബീറ്റ

 'എന്റെ അച്ഛൻ, എന്റെ ജീവിതനാഡീ അദ്ദേഹത്തിന്റെ സൃഷ്ടാവിന്റെ അടുക്കലേക്ക് യാത്രയായി. എന്റെ മകൻ മാക്‌സിനൊപ്പം ചേരുന്നതിൽ അച്ഛൻ സന്തുഷ്ടനാണെന്ന് എനിക്കറിയാം, മുത്തച്ഛനും ചെറുമകനും അവിടെ അതിശയകരമായ ചില ബന്ധങ്ങൾ ആസ്വദിക്കാൻ പോവുകയാണ്. ഞാൻ നിങ്ങളെ രണ്ടുപേരെയും അവിടെവച്ച് കാണുന്നതുവരെ എന്നെ കണ്ടുകൊണ്ടിരക്കുക'. മക്കൾക്കൊപ്പമുള്ള അച്ഛന്റെ ചിത്രം പങ്കുവച്ചുകൊണ്ട് സബീറ്റ കുറിച്ചു. 

ആശുപത്രിയിൽ ചികിത്സയിലായിരുന്ന സമയത്ത് താരം അച്ഛനൊപ്പമുള്ള ചിത്രം പങ്കുവച്ചിരുന്നു. ഒരു കാലത്ത് അവർ നമ്മൾക്കുവേണ്ടി ഉറക്കമിളച്ചു, കൈകൾ മുറുകെപ്പിടിച്ചു. ഇപ്പോൾ നമ്മൾ അത് അവർക്കു വേണ്ടി ചെയ്യുന്നു. പ്രാർത്ഥനകൾ തുടരണേ..  ഞങ്ങളുടെ കുടുംബം മോശം സമയത്തിലൂടെയാണ് കടന്നുപോകുന്നത്. എന്റെ അച്ഛൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ് എന്നാണ് അവർ കുറിച്ചത്. 

ചക്കപ്പഴത്തിലെ അമ്മ

പ്രേക്ഷകപ്രീതി നേടിയ ചക്കപ്പഴം എന്ന ഹിറ്റ് പരമ്പരയിലൂടെയാണ് സബിറ്റ ജോര്‍ജ് എന്ന നടി മലയാളികള്‍ക്ക് പരിചിതയാകുന്നത്. ഹാസ്യപ്രധാനമുള്ള പരമ്പരയില്‍ ഏറെ പ്രാധാന്യമുള്ള ലളിതാമ്മയെന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. മൂന്ന് മക്കളുടെ അമ്മയുടെ വേഷത്തിലാണ് സബിറ്റ പരമ്പരയില്‍ എത്തുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ചു പൈസ കൈയിലില്ല, കാശില്ലാതെ എന്തുകാര്യമാണ് നടക്കുക; സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക തന്നെയാണ് നയം'

പേപ്പര്‍ ഒന്നിന് 4000 രൂപ, നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പര്‍ ടെല​ഗ്രാം വഴി വില്‍പ്പന; 19 കാരന്‍ അറസ്റ്റില്‍

ജോലിക്ക് കയറിയ ആദ്യദിനം തന്നെ വൻ കവർച്ച; വിനോദസഞ്ചാരികളുടെ സ്വർണവും പണവും കവർന്ന തമിഴ്‌നാട് സ്വദേശി പിടിയിൽ

നഗരത്തിരക്കുകൾക്കിടയിൽ ഇനി കണ്ടൽക്കാടിന്റെ തണൽ; കാസർകോട് 'നഗരവനം' മൂന്ന് മാസത്തിനകം തുറക്കും

'ലോക്കര്‍ തുറക്കുമ്പോള്‍ വിസ്മയം ഉണ്ടോയെന്ന് നോക്കാമല്ലോ...?'; ഇഡി പരിശോധനയില്‍ പിണറായി വിജയന്‍