Kalpika Ganesh ഇന്‍സ്റ്റഗ്രാം
Entertainment

തെറിവിളി, സാധനങ്ങള്‍ തല്ലിത്തകര്‍ത്തു; പൊലീസ് വന്നിട്ടും കലി അടങ്ങിയില്ല; നടിക്കെതിരെ കേസ്

കല്‍പികയുടെ വീഡിയോ വൈറലായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

പബ്ബില്‍ ബഹളമുണ്ടാക്കിയതിന് തെലുങ്ക് നടി കല്‍പിക ഗണേഷിനെതിരെ (Kalpika Ganesh) കേസ്. ഗച്ചിബൗളി പൊലീസ് സ്റ്റേഷനിലാണ് താരത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രിസം പബ്ബിലെ തൊഴിലാളികളോട് മോശമായി പെരുമാറിയതിനും ബഹളമുണ്ടാക്കയതിനുമാണ് താരത്തിനെതിരെ കേസ് എടുത്തിരിക്കുന്നത്.

മെസ് 29 നായിരുന്നു കേസിന് ആസ്പദമായ സംഭവം. തന്റെ ജന്മദിനം ആഘോഷിക്കാനായി പബ്ബിലെത്തിയതായിരുന്നു താരം. താന്‍ കൊണ്ടു വന്ന പിറന്നാള്‍ കേക്ക് അകത്തു കയറ്റാന്‍ സമ്മതിക്കില്ലെന്ന് പബ്ബിലെ സ്റ്റാഫ് താരത്തോട് പറഞ്ഞു. ഇതോടെ കല്‍പിക കുപിതയാവുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു.

അരിശം മൂത്ത് കല്‍പിക പബ്ബിലെ പാത്രങ്ങള്‍ വലിച്ചെറിയുകയും സാധനങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. ജോലിക്കാരെ ബോഡി ഷെയിം ചെയ്തതായും അസഭ്യം പറഞ്ഞതായും പരാതിയില്‍ പറയുന്നുണ്ട്. തുടര്‍ന്ന് പബ്ബ് ജീവനക്കാര്‍ പൊലീസിനെ വിളിക്കുകയായിരുന്നു. എന്നാല്‍ പൊലീസിന്റെ സാന്നിധ്യത്തിലും താരം ബഹളം വെക്കുകയും അക്രമം തുടരുകയും ചെയ്തതായാണ് പരാതിക്കാര്‍ പറയുന്നത്.

പബ്ബില്‍ ബഹളമുണ്ടാക്കുന്ന കല്‍പികയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. പിന്നാലെയാണ് താരത്തിനെതിരെ കേസ് എടുക്കുന്നത്.

2009 ല്‍ പുറത്തിറങ്ങിയ 'പ്രണയം' എന്ന സിനിമയിലൂടെയാണ് കല്‍പിക ഗണേഷ് അരങ്ങേറുന്നത്. തുടര്‍ന്ന് ഓറഞ്ച്, ജൂലൈ, സീതമ്മ വകിട്‌ലോ ചീതു, പടി പടി ലേചെ മനസു, ഹിറ്റ് ദ ഫസ്റ്റ് കേസ്, യശോദ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. 2023 ല്‍ പുറത്തിറങ്ങിയ അഥര്‍വ ആണ് ഒടുവലില്‍ അഭിനയിച്ച സിനിമ. വെബ് സീരീസുകളിലും കല്‍പിക അഭിനയിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും ന്യൂനമര്‍ദം; തീവ്രമഴ തുടരും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അതീവ ജാഗ്രത

രജത് പടിദാര്‍ ക്യാപ്റ്റന്‍; റിങ്കു സിങ് വൈസ് ക്യാപ്റ്റന്‍

ഇടമലക്കുടിയിൽ മണലിയാർ കരകവിഞ്ഞു; മൂന്ന് കുടികൾ ഒറ്റപ്പെട്ടു, ഡാമുകളിൽ റെഡ് അലർട്ട്, ദേശീയപാതയിൽ മണ്ണിടിച്ചിൽ|VIDEO

കനത്ത മഴയിൽ അതിരപ്പിള്ളിയും ചാർപ്പയും നിറഞ്ഞൊഴുകുന്നു; സുരക്ഷ മുൻനിർത്തി വിനോദസഞ്ചാരികൾക്ക് വിലക്ക് - വിഡിയോ

സ്വപ്നം യാഥാർഥ്യമാക്കി കിച്ചു സുധി; ആശംസകളുമായി കൊല്ലം ജില്ലാ കളക്ടർ