ചന്ദ്ര മോഹന്‍, എക്സ് 
Entertainment

തെലുങ്ക് നടന്‍ ചന്ദ്ര മോഹന്‍ അന്തരിച്ചു

മുതിര്‍ന്ന തെലുങ്ക് നടന്‍ ചന്ദ്ര മോഹന്‍ (80) അന്തരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: മുതിര്‍ന്ന തെലുങ്ക് നടന്‍ ചന്ദ്ര മോഹന്‍ (80) അന്തരിച്ചു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ശനിയാഴ്ച രാവിലെയാണ് മരണം. കുറച്ചുനാളുകളായി പ്രായാധിക്യത്തെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു.

ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ജേതാവും പ്രമുഖ സംവിധായകനുമായ കെ വിശ്വനാഥിന്റെ ബന്ധുവാണ്. പ്രമുഖ പിന്നണി ഗായകന്‍ എസ്പിബിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. 932 സിനിമകളില്‍  അഭിനയിച്ചിട്ടുള്ള ചന്ദ്ര മോഹന്‍ 150 ചിത്രങ്ങളില്‍ നായക പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. 

1943ല്‍ ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ പാമിഡിമുക്കാല ഗ്രാമത്തിലാണ് ജനനം. 1966ല്‍ ഇറങ്ങിയ രംഗുല രത്‌നമാണ് ആദ്യ ചിത്രം.  ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നന്ദി അവാര്‍ഡ് അദ്ദേഹത്തെ തേടിയെത്തി. ഇതിന് പുറമേ നിരവധി അവാര്‍ഡുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്

ഇല്ലാത്ത കാൻസറിന്റെ പേരിൽ 11 വർഷം കീമോതെറാപ്പി, ബെക്കി ജോൺസിന്റെ ജീവിതം മാറ്റിയ ഡോക്ടർ