Jailer 2 Facebook
Entertainment

'ഇങ്കെ നാൻ താൻ കിങ്': തമിഴകം തൂക്കി തലൈവർ; ബോക്സ് ഓഫീസിൽ '2.0' യെ വെട്ടി 'ജയിലർ 2'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ചന്ദ്ര സ്വസ്തി

തമിഴ് സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രത്തിൽ പുതിയ റെക്കോർഡ് കുറിച്ച് സൂപ്പർസ്റ്റാർ രജനികാന്തിന്റെ 'ജയിലർ 2'. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രമെന്ന നേട്ടമാണ് നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ചിത്രം സ്വന്തമാക്കിയത്. ശങ്കർ സംവിധാനം ചെയ്ത് രജനികാന്ത് നായകനായെത്തിയ '2.0'യുടെ ദീർഘകാല റെക്കോർഡാണ് ജയിലർ 2 മറികടന്നത്.

ചിത്രം റിലീസിനെത്തി മൂന്നാമത്തെ ഞായറാഴ്ചയിലെ കളക്ഷൻ കൂടി ചേർന്നതോടെ ഇന്ത്യയിലെ ആകെ ഗ്രോസ് കളക്ഷൻ 508.50 കോടി രൂപയായി. 2018ൽ പുറത്തിറങ്ങിയ '2.0'യുടെ ഇന്ത്യൻ ബോക്സ് ഓഫീസ് ഗ്രോസ് കളക്ഷൻ 508 കോടി രൂപയായിരുന്നു. ഇതോടെ 50 ലക്ഷം രൂപയുടെ വ്യത്യാസത്തിലാണ് ജയിലർ 2 ഒന്നാം സ്ഥാനത്തെത്തിയത്.

അതേസമയം, '2.0' ത്രീഡി ഫോർമാറ്റിലും റിലീസ് ചെയ്ത ചിത്രമാണ്. ത്രീഡി പ്രദർശനങ്ങളിൽ നിന്നുള്ള അധിക ചാർജായി ലഭിച്ച 30–35 കോടി രൂപ നിലവിലെ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല. ഭാവിയിൽ ഇത്തരം തുകകൾ ഔദ്യോഗിക ബോക്സ് ഓഫീസ് കണക്കുകളിൽ ഉൾപ്പെടുത്തുകയാണെങ്കിൽ 2.0 വീണ്ടും ഒന്നാം സ്ഥാനത്തേക്ക് എത്താനുള്ള സാധ്യതയുണ്ടെന്നും പിങ്ക്‌വില്ല റിപ്പോർട്ട് ചെയ്യുന്നു.

തമിഴ്നാട്ടിൽ നിന്നു മാത്രം 200 കോടി രൂപയുടെ കളക്ഷൻ എന്ന നേട്ടത്തിലേക്ക് അടുക്കുകയാണ് ചിത്രം. ലോകവ്യാപകമായി 800 കോടി രൂപയുടെ കളക്ഷൻ ലക്ഷ്യമിട്ടാണ് ജയിലർ 2 കുതിക്കുന്നത്. നവംബർ ഒന്നുവരെയുള്ള കണക്കുകൾ പ്രകാരം ആഗോള ഗ്രോസ് കളക്ഷൻ ഏകദേശം 774 കോടി രൂപയാണ്.

പിങ്ക്‌വില്ല പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രങ്ങളുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടംപിടിച്ച സിനിമകൾ ഇവയാണ്.

1. ജയിലർ 2 – 508.50 കോടി രൂപ

2. 2.0 – 508 കോടി രൂപ

3. ലിയോ – 421 കോടി രൂപ

4. ജയിലർ – 410 കോടി രൂപ

5. പൊന്നിയിൻ സെൽവൻ 1 – 325 കോടി രൂപ

6. കൂലി – 308.50 കോടി രൂപ

7. വിക്രം – 307 കോടി രൂപ

8. ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം – 300 കോടി രൂപ

9. അമരൻ – 254.50 കോടി രൂപ

10. ജനനായകൻ – 232.75 കോടി രൂപ

രാജ്യത്തുനിന്നും 70.25 കോടി ചിത്രം ആദ്യ ദിനം തന്നെ സ്വന്തമാക്കിയിരുന്നു. വിദേശത്തുനിന്നും 55.00 കോടി ഗ്രോസ് കളക്ഷനും നേടി. കേരള ബോക്സ് ഓഫീസിലും റെക്കോർഡ് നേട്ടമാണ് ചിത്രം കൈവരിച്ചത്. ചിത്രം ആദ്യദിനം കേരളത്തിൽ നിന്നും വാരിയത് 12.5 കോടി. ഇതോടെ വിജയ്- ലോകേഷ് കനകരാജ് ചിത്രം ‘ലിയോ’യുടെ റെക്കോർഡാണ് പഴങ്കഥയായത്.

രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ചിത്രമാണ് ജയിലർ 2. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് നിർമാണം. സുരാജ് വെഞ്ഞാറമൂട്, എസ് ജെ സൂര്യ, വിദ്യ ബാലൻ, മിഥുൻ ചക്രവർത്തി, യോഗി ബാബു, ഹക്കീം ഷാജഹാൻ തുടങ്ങിയവരും താരനിരയിലുണ്ട്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് സം​ഗീത സംവിധാനം ഒരുക്കിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

Thalaivar sweeps Tamil Nadu; 'Jailer 2' surpasses '2.0' at the box office

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഐഎഎസ് തലപ്പത്ത് വന്‍ മാറ്റം; രാജമാണിക്യത്തെ മാറ്റി എന്‍ പ്രശാന്ത് കെഎസ്ഇബി ചെയര്‍മാന്‍; കെആര്‍ ജ്യോതിലാല്‍ ആഭ്യന്തര സെക്രട്ടറി

കൊച്ചി നേവി ചിൽഡ്രൻസ് സ്കൂളിൽ അധ്യാപകർക്ക് വൻ അവസരം; 26 ഒഴിവുകൾ, അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ...

'അ‍ഞ്ച് മിനിറ്റ് റീൽസ് കാണാം എന്ന് വിചാരിക്കും, അത് പിന്നെ ഒരു മണിക്കൂറാകും! ഒരു രക്ഷയുമില്ല'; സോഷ്യൽ മീഡിയ ഉപയോ​ഗത്തെക്കുറിച്ച് ഫെമിന

ജിമ്മിൽ പോകാൻ സമയമില്ലേ? ഫിറ്റ്നസ് നിലനിർത്താൻ ഈ 7 വഴികൾ പരീക്ഷിക്കൂ...

120 കിലോമീറ്റര്‍ വരെ വേഗം, മുറസു ചുഴലിക്കാറ്റ് രാത്രി കര തൊടും, ഇന്നും നാളെയും ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്