ദളപതി 69 എക്സ്
Entertainment

ഇങ്ക യെന്ന സൊല്ലുത്...; ദളപതി 69ൽ ​ഗൗതം മേനോനും പ്രിയ മണിയും

എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളത്തിൽ നിന്ന് മമിത ബൈജുവും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

ദളപതി 69 ലെ താരനിര ഒന്നിനു പുറകേ ഒന്നായി അണിയറപ്രവർത്തകർ പുറത്തുവിടുകയാണ്. ഇതുവരെ പുറത്തുവന്ന താരങ്ങളുടെ പേരുകൾ ചിത്രത്തിനായുള്ള കാത്തിരിപ്പ് കൂട്ടുന്നതുമാണ്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളത്തിൽ നിന്ന് മമിത ബൈജുവും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഒരു താരത്തിന്റെ പേര് കൂടി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ​ഗൗതം വാസുദേവ് മേനോനാണ് മറ്റൊരു സുപ്രധാന വേഷത്തിലെത്തുന്നത്. 'ഇവിടെ എന്താ പറയണ്ടേ... ഈ സർപ്രൈസ് അപ്ഡേറ്റ് നിങ്ങളുടെ തല കീഴ്മേൽ മറിക്കും'- എന്നാണ് പോസ്റ്റർ പങ്കുവച്ച് നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് കുറിച്ചിരിക്കുന്നത്.

ചിത്രത്തിൽ പ്രിയ മണിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. പ്രിയ മണിയെ സ്വാ​ഗതം ചെയ്തു കൊണ്ടുള്ള പോസ്റ്ററും നിർമ്മാതാക്കൾ പുറത്തുവിട്ടു. ചിത്രത്തിലെ മറ്റു താരങ്ങൾ ആരൊക്കെയാണെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും. മുൻപ് ബോബി ഡിയോളിനെയും പൂജ ഹെ​ഗ്ഡെയെയും സ്വാ​ഗതം ചെയ്തു കൊണ്ട് അണിയറപ്രവർത്തകർ പോസ്റ്റർ പങ്കുവച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT