തലവന്‍ ടീമിന്റെ ഡാര്‍ക്ക് ഹ്യുമര്‍ ചിത്രം ഒരുങ്ങുന്നു 
Entertainment

ആസിഫ് അലി- ഫര്‍ഹാന്‍ കൂട്ടുകെട്ട്; തലവന്‍ ടീമിന്റെ ഡാര്‍ക്ക് ഹ്യുമര്‍ ചിത്രം ഒരുങ്ങുന്നു

ഡാര്‍ക്ക് ഹ്യുമര്‍ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. പേരിടാത്ത ഈ ചിത്രത്തിന്റെ മറ്റു വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും

Author : സമകാലിക മലയാളം ഡെസ്ക്

ര്‍ഹാന്‍ ഒരുക്കുന്ന പുതിയ ചിത്രത്തില്‍ ആസിഫ് അലി നായകനാകും. ആസിഫ് അലി - ബിജു മേനോന്‍ ചിത്രമായ തലവനില്‍ ജിസ് ജോയിയുടെ അസോസിയേറ്റ് ആയിരുന്നു ഫര്‍ഹാന്‍.

റിയല്‍ ലൈഫ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ എഡിറ്റര്‍ നൗഫല്‍ അബ്ദുള്ള, നിസാര്‍ ബാബു,പടയോട്ടം എന്ന ബിജു മേനോന്‍ ചിത്രം സംവിധാനം ചെയ്ത റഫീഖ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആസിഫ് അലിയുടെ നിലവിലെ ചിത്രങ്ങളുടെ ഷൂട്ടിനു ശേഷം ഈ വര്‍ഷം നവംബര്‍ അവസാന വാരം ചിത്രത്തിന്റെ ചിത്രികരണം തുടങ്ങും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഡാര്‍ക്ക് ഹ്യുമര്‍ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. പേരിടാത്ത ഈ ചിത്രത്തിന്റെ മറ്റു വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ജഗദീഷ്, ചന്ദു സലിം കുമാര്‍, കോട്ടയം നസീര്‍, സജിന്‍ ഗോപു തുടങ്ങി ഒരു വലിയ താരനിര ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

പീസ് എന്ന ജോജു ജോര്‍ജ് ചിത്രത്തിന് തിരക്കഥ ഒരുക്കിയ സഫര്‍ സനല്‍, രമേശ് ഗിരിജ എന്നിവര്‍ ചേര്‍ന്നാണ് രചന നിര്‍വഹിക്കുന്നത്. നിലവില്‍ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ആസിഫ് അലി അഭിനയിക്കുന്നത്. അഡിയോസ് ആമീഗോസ് എന്ന ചിത്രമാണ് ആസിഫിന്റെതായി അടുത്തതായി പുറത്തിറങ്ങാനുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത