ജയം രവി/വിഡിയോ സ്ക്രീൻഷോട്ട് , മമ്മൂട്ടി/ ഇൻസ്റ്റ​ഗ്രാം 
Entertainment

തനി ഒരുവനിൽ മമ്മൂട്ടി വില്ലൻ? ചിത്രത്തിന്റെ രണ്ടാം ഭാ​ഗം പ്രഖ്യാപിച്ചു; വിഡിയോ 

'തനി ഒരുവൻ 2' ന്റെ പ്രമോ വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു

Author : സമകാലിക മലയാളം ഡെസ്ക്

യം രവി, അരവിന്ദ് സ്വാമി, നയൻതാര എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി 2015ൽ പുറത്തുവന്ന ചിത്രമാണ് 'തനി ഒരുവൻ'. ബോക്‌സ്‌ ഓഫീസിൽ വമ്പൻ ഹിറ്റായിരുന്ന ക്രൈം ത്രില്ലറിന്റെ രണ്ടാം ഭാ​ഗം പ്രഖ്യാപിച്ചു.  മോഹൻ രാജ സംവിധാനവും രചനയും നിർവഹിക്കുന്ന ചിത്രം എജിഎസ് എന്റർടൈൻമെന്റാണ് നിർമിക്കുന്നത്. 'തനി ഒരുവൻ 2' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പ്രമോ വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു.

സംവിധായകൻ മോഹൻ രാജയും നായകൻ മിത്രനെ അവതരിപ്പിക്കുന്ന ജയം രവിയുമാണ് പ്രമോയിൽ പ്രത്യക്ഷപ്പെടുന്നത്. 'ഞാനെന്താണ് എന്റെ ശത്രുവിനെ തേടി പോവാത്തതെന്ന് മിത്രൻ ചോദിക്കുമ്പോൾ ഈ കഥയിൽ വില്ലൻ നിന്നെ തേടി വരു'മെന്ന് സംവിധായകൻ പറയുന്നിടത്ത് വിഡിയോ അവസാനിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ പ്രമോയ്‌ക്ക് ലഭിക്കുന്നത്.

2024ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന. നയൻതാര തന്നെയാണ് ചിത്രത്തിലെ നായിക. ചിത്രത്തിലെ മറ്റ് താരങ്ങളെ പിന്നീട് പ്രഖ്യാപിക്കും. ആദ്യ ഭാ​ഗം പോലെ ശക്തനായ ഒരു വില്ലനെയാണ് രണ്ടാം ഭാഗത്തിലും ആരാധകർ പ്രതീക്ഷിക്കുന്നത്. മലയാളത്തിൽ നിന്നും മമ്മൂട്ടിയായിരിക്കും ചിത്രത്തിൽ വില്ലനായി എത്തുക എന്നൊരു അഭ്യൂഹവും അണിയറയിലുണ്ട്. നീരവ് ഷായാണ് ഛായാ​ഗ്രഹണം. ചിത്രത്തിന്റെ സം​ഗീതം നിർവഹിക്കുന്നത് സാം സി എസ് ആണ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT