റേസിങ് ശേഷം അജിത്ത് ആഹ്ലാദം പങ്കിടുന്നു  എക്‌സ്‌
Entertainment

'താങ്ക്യൂ, ശാലൂ....എന്നെ റേസിങിന് അനുവദിച്ചതിന്'; പ്രിയതമയെ പുണര്‍ന്ന് അജിത്

എപ്പോഴും ചേര്‍ത്തുപിടിച്ച ഭാര്യ ശാലിനിയെ പുണര്‍ന്ന് ആഹ്ലാദം പങ്കിട്ടു.

Author : സമകാലിക മലയാളം ഡെസ്ക്

സിനിമ പോലെ തന്നെ ഏറെ ഇഷ്ടപ്പെട്ടിരുന്ന റേസിങ് ട്രാക്കിലെ തിരിച്ചുവരവ് വൈകാരികമായ നിമിഷമായിരുന്നു അജിത്തിന്. പരിശീലനത്തില്‍ അപകടം ആശങ്ക വിതച്ചു, അപ്പോഴും പതറിയില്ല അജിത് കുമാര്‍. മുന്നോട്ടുതന്നെ കുതിച്ചു. 24 എച്ച് ദുബായ് 2025 കാറോട്ട മത്സരത്തില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കി അയാള്‍ തിരിച്ചുവരവ് അവിസ്മരണീയമാക്കി. റേസിങിന് ശേഷം വികാരനിര്‍ഭരമായിരുന്നു രംഗങ്ങള്‍. എപ്പോഴും ചേര്‍ത്തുപിടിച്ച ഭാര്യ ശാലിനിയെ പുണര്‍ന്ന് ആഹ്ലാദം പങ്കിട്ടു.

ഇപ്പോഴിതാ 24 എച്ച് ദുബായ് റേസിങ്ങില്‍ മൂന്നാമതായി ഫിനിഷ് ചെയ്തിരിക്കുകയാണ് താരം. ഈ വിവരം താരത്തിന്റെ മാനേജര്‍ എക്സിലൂടെ അറിയിക്കുകയായിരുന്നു. 991 വിഭാഗത്തില്‍ മൂന്നാം സ്ഥാനം നേടിയതായും അപകടത്തിനുശേഷമുള്ള ഉജ്ജ്വലതിരിച്ചുവരവെന്നും അദ്ദേഹം കുറിച്ചു.

വിജയാഹ്ളാദത്തിനിടയില്‍ ശാലിനിയോടുള്ള സ്നേഹം എടുത്തുപറയുകയും ചെയ്തു അജിത്. ശാലു, എന്നെ റേസിങ്ങിന് അനുവദിച്ചതിന് നന്ദിയെന്നായിരുന്നു താരത്തിന്റെ പ്രതികരണം. അജിത്തിന്റെ വാക്കുകള്‍ കേട്ട ശാലിനി ഒരു ചെറു ചിരിയില്‍ ഒതുക്കി. വിജയത്തിന് ശേഷം ഭാര്യക്കും മക്കള്‍ക്കുമൊപ്പം സന്തോഷം പങ്കിടുന്ന രംഗങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു. ശാലിനിയെ ചുംബിക്കുന്ന വീഡിയോകളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

13 വര്‍ഷത്തിന് ശേഷമാണ് നടന്‍ ട്രാക്കില്‍ വീണ്ടുമെത്തുന്നത്. അജിത് കുമാര്‍ റേസിങ് കമ്പനി ആരംഭിച്ച് നടന്‍ ട്രാക്കിലേക്കുള്ള വഴിയില്‍ തിരിച്ചെത്താനുള്ള തീരുമാനമെടുത്തപ്പോള്‍ ശാലിനിയും കൂടെനിന്നു. റേസിങ് ഡ്രൈവറായി നിങ്ങള്‍ തിരിച്ചെത്തുന്നത് കാണുന്നത് സന്തോഷകരമാണ്. നിങ്ങള്‍ക്കും ടീമിനും സുരക്ഷിതവും വിജയകരവുമായ ഒരു റേസിങ് കരിയര്‍ ആശംസിക്കുന്നു, ശാലിനി അന്ന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

2002ല്‍ റേസിങ് ട്രാക്കിലേക്ക് തിരിച്ചെത്തിയ താരം ഇന്ത്യയില്‍ നടന്ന വിവിധ ദേശീയ ചാംപ്യന്‍ഷിപ്പുകളില്‍ മത്സരിച്ചു. 2003-ല്‍, ഫോര്‍മുല ബിഎംഡബ്ല്യു ഏഷ്യ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുകയും മുഴുവന്‍ സീസണും പൂര്‍ത്തിയാക്കുകയും ചെയ്തു. 2004-ല്‍ ബ്രിട്ടീഷ് ഫോര്‍മുല 3-ല്‍ പങ്കെടുത്തെങ്കിലും ജോലി സംബന്ധമായ കാര്യങ്ങളുണ്ടായിരുന്നതിനാല്‍ സീസണ്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. പിന്നീട് 2010-ല്‍ യൂറോപ്യന്‍ ഫോര്‍മുല 2 സീസണില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചു. എന്നാല്‍ സിനിമയുമായി ബന്ധപ്പെട്ട് കുറച്ച് മത്സരങ്ങളില്‍ മാത്രമേ താരത്തിന് പങ്കെടുക്കാനായുള്ളൂ.റേസിങ് താരം മാത്രമല്ല, 'അജിത് കുമാര്‍ റേസിങ്' എന്ന റേസിങ് ടീമിന്റെ ഉടമ കൂടിയാണ് ഇപ്പോള്‍ താരം. ടീമിലെ സഹതാരങ്ങളായ മാത്യു ഡെട്രി, ഫാബിയന്‍ ഡഫിയക്സ്, കാമറൂണ്‍ മക്ലിയോഡ് എന്നിവരോടൊപ്പം കടുത്ത മത്സരം നടക്കുന്ന പോര്‍ഷെ 991 ക്ലാസിലാണ് അജിത് മത്സരിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാലക്കാട് രണ്ടു കുട്ടികൾ വാട്ടർ ടാങ്കിൽ വീണ് മരിച്ചത് കൊലപാതകം; അമ്മ പൊലീസ് കസ്റ്റഡിയിൽ

നാഷണൽ ഹെൽത്ത് മിഷനിൽ വൻ അവസരം; നഴ്സ്, ലാബ് ടെക്നീഷ്യൻ ഉൾപ്പെടെ നിരവധി ഒഴിവുകൾ, അപേക്ഷ സമർപ്പിക്കാം

'ആവേശത്തില്‍ ഞാനിട്ടത് നസ്രിയയുടെ ആഭരണങ്ങള്‍'; അവളാണ് എന്റെ രംഗണ്ണന്‍, ഞാന്‍ അവളുടെ അമ്പാനും: ഫഹദ് ഫാസില്‍

ബാലറ്റിലേക്ക് തിരികെ പോകണം; പ്രതിഷേധം ശക്തമാക്കി ഇന്ത്യാ മുന്നണി; ഒക്ടോബര്‍ ആറിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ച്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Dhanalekshmi DL 71 lottery result