
ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് നിര്‍മാതാവും സംവിധായകനുമാണ് കരണ്‍ ജോഹര്‍. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ താരം തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ ശ്രദ്ധനേടുന്നത് കരണ്‍ പങ്കുവെച്ച റിലേഷന്‍ഷിപ്പ് സ്റ്റാറ്റസാണ്. താന്‍ ഇന്‍സ്റ്റഗ്രാമുമായി ഡേറ്റിങ്ങിലാണ് എന്നാണ് താരം കുറിച്ചത്.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയായാണ് താരം രസകരമായ ഡേറ്റിങ് ലൈഫിനെക്കുറിച്ച് പങ്കുവച്ചത്. 'ഞാന്‍ ഇന്‍സ്റ്റഗ്രാമിനെ ആണ് ഡേറ്റ് ചെയ്യുന്നത്. അത് എന്നെ കേള്‍ക്കും, എന്റെ സ്വപ്‌നങ്ങളെ പിന്തുടരാന്‍ സഹായിക്കും. എന്റെ ചില ബില്ലുകളും അത് അടയ്ക്കുന്നുണ്ട്. പിന്നെ എങ്ങനെയാണ് സ്‌നേഹം ഇല്ലാതിരിക്കുക? '- കരണ്‍ ജോഹര്‍ കുറിച്ചു.
തന്റെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസിനെക്കുറിച്ച് പലപ്പോഴും തുറന്നു സംസാരിക്കാറുള്ള വ്യക്തിയാണ് കരണ്‍. ദിപാവലിയില്‍ തനിക്ക് പങ്കാളിയില്ലാത്തതിന്റെ ദുഃഖം പങ്കുവെച്ചിരുന്നു. രണ്ട് കുട്ടികളുടെ അച്ഛനാണ് കരണ്‍. 2017ലാണ് താരം വാടക ഗര്‍ഭപാത്രത്തിലൂടെ ഇരട്ടക്കുട്ടികളുടെ അച്ഛനായത്. യഷ്, രൂഹി എന്നാണ് മക്കളുടെ പേര്. അമ്മ ഹിരൂ ജോഹറിനും മക്കള്‍ക്കുമൊപ്പം കരണ്‍ ജോഹര്‍ താമസിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക