ശിവകാർത്തികേയന് ആഡംബര വാച്ച് സമ്മാനിച്ച് വിജയ് വിഡിയോ സ്ക്രീൻഷോട്ട്
Entertainment

ഗോട്ടിൽ അഭിനയിച്ചത് പ്രതിഫലം വാങ്ങാതെ, ശിവകാർത്തികേയന് ആഡംബര വാച്ച് സമ്മാനിച്ച് വിജയ്

കൂട്ടത്തിലെ വമ്പൻ സർപ്രൈസായിരുന്നു നടൻ ശിവകാർത്തികേയന്റെ അതിഥി വേഷം

Author : സമകാലിക മലയാളം ഡെസ്ക്

​

ദളപതി വിജയ്‌യുടെ പുതിയ ചിത്രം ദി ​ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം ഒടിടിയിൽ എത്തിയിരിക്കുകയാണ്. നിരവധി സർപ്രൈസുകൾ ഒളിപ്പിച്ചാണ് ചിത്രം എത്തിയത്. കൂട്ടത്തിലെ വമ്പൻ സർപ്രൈസായിരുന്നു നടൻ ശിവകാർത്തികേയന്റെ അതിഥി വേഷം. ചിത്രത്തിന്റെ ക്ലൈമാക്സ് രം​ഗത്തിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.

പ്രതിഫലം വാങ്ങാതെയാണ് ശിവകാർത്തികേയൻ ചിത്രത്തിൽ അഭിനയിച്ചത്. ​ഗോട്ടിന്റെ ഭാ​ഗമായതിന്റെ സന്തോഷത്തിൽ ശിവകാർത്തികേയന് വിജയ് സമ്മാനിച്ചത് ആഡംബര വാച്ചാണ്. ​ഗോട്ട് ഷൂട്ടിനിടെ തന്നെയാണ് വിജയ്‌ സ്നേഹസമ്മാനം നൽകിയത്. ശിവകാർത്തികേയന്റെ കയ്യിൽ വാച്ച് കെട്ടിക്കൊടുക്കുന്നതിന്റെ വിഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.

ചിത്രത്തിന്റെ അവസാന ഭാ​ഗത്തിൽ വിജയ് തന്റെ കയ്യിലുള്ള തോക്ക് ശിവകാർത്തികേയന് നൽകുന്നതായാണ് കാണിക്കുന്നത്. അതോടെ തമിഴിലെ അടുത്ത ദളപതി ശിവകാർത്തികേയൻ ആകും എന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ ശിവകാർത്തികേയൻ തന്നെ ഇത് തള്ളുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുവാക്കളേ, നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു..., ഞാന്‍ ഒപ്പമുണ്ട്'; മോദിയുടെ വഴി അടയുന്നുവെന്ന് രാഹുല്‍ ഗാന്ധി

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്