Tharun Moorthy and Mohanlal 
Entertainment

'തിരക്കഥയിലെ ആശയക്കുഴപ്പം, 'അതിമനോഹരം' ഷൂട്ട് നിര്‍ത്തിവച്ചു'; വാര്‍ത്തകള്‍ക്കെതിരെ തരുണ്‍ മൂര്‍ത്തി

മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി കോമ്പോ വീണ്ടുമൊരുമിക്കുന്ന ചിത്രമാണ് അതിമനോഹരം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

തുടരും എന്ന ബ്ലോക്ബസ്റ്റര്‍ സമ്മാനിച്ച മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി കോമ്പോ വീണ്ടുമൊരുമിക്കുന്ന ചിത്രമാണ് അതിമനോഹരം. ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത് പൊലീസുകാരനായിട്ടാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും പോസ്റ്ററുമൊക്കെ വലിയ ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു. ചിത്രത്തെക്കുറിച്ചുള്ള ഓരോ വാര്‍ത്തയും ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്.

ഇതിനിടെ തിരക്കഥയിലെ ആശങ്കകള്‍ കാരണം അതിമനോഹരത്തിന്റെ ചിത്രീകരണം നിര്‍ത്തി വച്ചതായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ചിത്രീകരണം നിര്‍ത്തിവച്ചുവെന്നത് വ്യാജ വാര്‍ത്തയാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് തരുണ്‍ മൂര്‍ത്തി. സോഷ്യല്‍ മീഡിയയിലൂടെയാണ് തരുണിന്റെ പ്രതികരണം. ആ വാക്കുകളിലേക്ക്:

''പ്രിയപ്പെട്ട സുഹൃത്തുക്കളേ, തിരക്കഥയിലെ ആശങ്ക മൂലം ഞങ്ങളുടെ ചിത്രീകരണം നിര്‍ത്തിവച്ചതായുള്ള ഓണ്‍ലൈന്‍ വാര്‍ത്തയുമായി നിരവധി കോളുകളും മെസേജുകളുമാണ് എനിക്ക് ലഭിക്കുന്നത്. അത് തീര്‍ത്തും തെറ്റാണ്. കഴിഞ്ഞ 78 ദിവസമായി ഞങ്ങള്‍ തൊടുപുഴയില്‍ ചിത്രീകരണത്തിലാണ്. മഴയും കാലാവസ്ഥയും ഞങ്ങളുടെ പ്ലാനുകളെ ബാധിച്ചിട്ടുണ്ടെന്നത് നേരാണ്. പക്ഷെ എല്ലാ വെല്ലുവിളികളേയും മറി കടന്ന് ആവേശത്തോടേയും പോസിറ്റിവിറ്റിയോടേയും ഷൂട്ടിങ് തുടരാന്‍ ഞങ്ങളുടെ ടീം കഠിനമായി അധ്വാനിക്കുന്നുണ്ട്.

വ്യക്തിപരമായി ലൈക്കും വ്യൂസും റീച്ചും നേടാന്‍ വേണ്ടി സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പങ്കുവെക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് ഞാന്‍ എല്ലാവരും വിനീതമായി അഭ്യര്‍ത്ഥിക്കുകയാണ്. ഇത്തരം തെറ്റായ വാര്‍ത്തകള്‍ പ്രേക്ഷകരില്‍ ആശങ്കയുണ്ടാക്കുകയും മുഴുവന്‍ ടീമിന്റേയും അധ്വാനത്തെ ബാധിക്കുകയും ചെയ്യും. മനസിലാക്കിയതിനും പിന്തുണയ്ക്കും നന്ദി''

ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് ആണ് അതിമനോഹരം നിര്‍മിക്കുന്നത്. തിരക്കഥ ഒരുക്കുന്നത് രതീഷ് രവി ആണ്, ഷാജി കുമാറാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീതം ജേക്സ് ബിജോയ്, സഹസംവിധാനം ബിനു പപ്പു, എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍, സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, ആര്‍ട്ട് ഡയറക്ടര്‍ ഗോകുല്‍ദാസ്, കോസ്റ്റും മഷാര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മന്‍, രചന രതീഷ് രവി, മേക്കപ്പ് റോണെക്സ് സേവിയര്‍. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Tharun Moorthy about Mohanlal starrer Athimanoharam getting delayed because of confusion in script. Calls it fake news and confirms that shooting in continuing.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുനമ്പത്തിന് പിന്നാലെ തളിപ്പറമ്പും; 634 ഏക്കർ വഖ‌ഫ് ഭൂമിയിലേക്ക് ശ്രദ്ധ തിരിച്ച് വഖ‌ഫ്ബോർഡ്

വിയ്യൂര്‍ ജയിലില്‍ മര്‍ദനക്കൊല?; റിമാന്‍ഡ് പ്രതി മരിച്ചതില്‍ അന്വേഷണം

ഭവന വായ്പ എടുക്കാന്‍ പോകുകയാണോ?; ഇഎംഐ പ്രതിമാസ വരുമാനത്തിന്റെ 30 ശതമാനത്തില്‍ കൂടരുത്, എന്തുകൊണ്ട്?

'ട്രഷറിയിൽ 6,000 കോടിയുണ്ടെന്ന കഥകൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ'; കിഫ്ബി വരുത്തിവെച്ചത് 56,000 കോടിയുടെ ബാധ്യതയെന്ന് മുഖ്യമന്ത്രി

'ഇരട്ടസഹോദരിയുണ്ട്, ഞാനാണെന്ന് പറഞ്ഞ് ഓട്ടോഗ്രാഫ് ഒപ്പിടാറുണ്ട്'; സെറിന്‍ ഷിഹാബ്

SCROLL FOR NEXT