മോഹൻലാൽ ഫെയ്സ്ബുക്ക്
Entertainment

'നമ്മൾ തൂക്കി ലാലേട്ടാ'; സന്തോഷം പങ്കുവച്ച് തരുൺ മൂർത്തി

മോഹൻലാലിന്റെ പെർഫോമൻസിനെ പ്രശംസിച്ചു കൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ആദ്യ സിനിമ മുതൽ തന്നെ മലയാളത്തിൽ ഒട്ടേറെ ആരാധകരുള്ള സംവിധായകനാണ് തരുൺ മൂർത്തി. ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ തരുണിന്റെ വിജയ ചിത്രങ്ങളുടെ ലിസ്റ്റിലേക്ക് തുടരും എന്ന ചിത്രം കൂടി എത്തിയിരിക്കുകയാണ്. അനാവശ്യ അവകാശവാദങ്ങളൊന്നുമില്ലാതെ വലിയ പ്രൊമോഷനൊന്നുമില്ലാതെ മലയാളികൾക്ക് മുന്നിലെത്തിയ ചിത്രമായിരുന്നു തുടരും.

മോഹൻലാലിനെയും ശോഭനയെയും വർഷങ്ങൾക്ക് ശേഷം ഒന്നിച്ചു കാണാൻ കഴിഞ്ഞതിന്റെ സന്തോഷവും സിനിമാ പ്രേക്ഷകർക്കുണ്ട്. മോഹൻലാലിന്റെ പെർഫോമൻസിനെ പ്രശംസിച്ചു കൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തുന്നത്. ചിത്രത്തിലെ പാട്ടുകൾക്കും വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഈ മാസം 25നായിരുന്നു ചിത്രം തിയറ്ററുകളിലെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ വിജയത്തിൽ സന്തോഷം പങ്കുവച്ചിരിക്കുകയാണ് തരുൺ.

'നമ്മൾ തൂക്കി ലാലേട്ടാ...' എന്നാണ് മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് തരുൺ കുറിച്ചിരിക്കുന്നത്. കെആർ സുനിൽ ആണ് ചിത്രത്തിന് കഥയൊരുക്കിയിരിക്കുന്നത്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

മോഹൻലാലിനും ശോഭനയ്ക്കുമൊപ്പം തോമസ് മാത്യു, പ്രകാശ് വർമ, ബിനു പപ്പു, ഫർഹാൻ ഫാസിൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി. ജേക്സ് ബിജോയ് ആണ് ചിത്രത്തിന് സം​ഗീതമൊരുക്കിയിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

SCROLL FOR NEXT