Athimanoharam ഇൻസ്റ്റ​ഗ്രാം
Entertainment

'ചില യാത്രകൾ പ്രപഞ്ചം നമുക്കായി ഒരുക്കി വയ്ക്കുന്നതാണ്'; വൈകാരിക കുറിപ്പുമായി തരുൺ മൂർത്തി

ചില യാത്രകൾ നമ്മൾ സ്വയം ഉണ്ടാക്കുന്നതാണ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

മോഹൻലാൽ- തരുൺ മൂർത്തി ചിത്രം 'അതിമനോഹര'ത്തിനായുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാ പ്രേക്ഷകർ. ചിത്രത്തിന്റെ ചിത്രീകരണം ഇന്നലെ പൂർത്തിയായിരുന്നു. ഇപ്പോഴിതാ മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ തരുൺ മൂർത്തി. 'അതിമനോഹരം' ലൊക്കേഷനിൽ നിന്നുള്ള ചിത്രമാണ് തരുൺ പങ്കുവച്ചിരിക്കുന്നത്.

ലാൽ സാറിനൊപ്പമുള്ള തന്റെ രണ്ട് സിനിമകളും വിധി തന്നെ എഴുതി ചേർത്തത് പോലെയാണെന്നും ചില ആത്മബന്ധങ്ങൾ സംഭവിക്കേണ്ടത് തന്നെയായിരിക്കുമെന്നും തരുൺ മൂർത്തി കുറിച്ചു. "ചില യാത്രകൾ നമ്മൾ സ്വയം ഉണ്ടാക്കുന്നതാണ്, മറ്റു ചിലത് പ്രപഞ്ചം നമുക്കായി ഒരുക്കി വയ്ക്കുന്നതും. ലാൽ സാറിനൊപ്പമുള്ള എന്റെ രണ്ട് സിനിമകളും വിധി എഴുതി ചേർത്തതു പോലെ തോന്നുന്നു.

പ്രതീക്ഷിക്കാതെ ഉണ്ടായൊരു ബന്ധം. മനോഹരമായ വികാരങ്ങൾ, വാക്കുകൾ കൊണ്ട് വിവരിക്കാനാകാത്ത ആ കെമിസ്ട്രി, ചില ആത്മബന്ധങ്ങൾ അങ്ങനെയാണ്…അത് സംഭവിക്കേണ്ടത് തന്നെയായിരിക്കും".- തരുൺ മൂർത്തി കുറിച്ചു. നിരവധി പേരാണ് തരുണിന്റെ കുറിപ്പിന് മറുപടിയുമായെത്തിയിരിക്കുന്നത്. "രണ്ട് പേരും ക്ലീൻ ഷേവ്.

പാട്ടിൽ കാമിയോ കാണുമായിരിക്കും അല്ലേ" എന്ന കമന്റിന് "ഇല്ല, ഇത് പാക്ക്അപ്പിന്റെ ആണ് എന്നായിരുന്നു" തരുണിന്റെ മറുപടി. അതിമനോഹരം സിനിമയ്ക്കായി മോഹൻലാൽ താടി വടിച്ചത് ഏറെ വൈറലായിരുന്നു. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാകുന്ന ചിത്രം കൂടിയാണ് 'അതിമനോഹരം'.

'തുടരും' ഉള്‍പ്പെടയുള്ള സിനിമകളുടെ ഛായാഗ്രാഹകനായ ഷാജി കുമാറാണ് ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്യുന്നത്. സംഗീതം ജേക്‌സ് ബിജോയ് ആണ്. മീര ജാസ്മിൻ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്.

Tharun Moorthy share a emotional note on Mohanlal.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആത്മീയ ചര്‍ച്ചകളെ വിവാദമാക്കാന്‍ ശ്രമം, സമൂഹത്തില്‍ ഭിന്നത വളര്‍ത്താനുള്ള ദുഷ്ടലാക്കുകൾക്കെതിരെ ജാ​ഗ്രത വേണം': പ്രതികരണവുമായി കാന്തപുരം

ചർമം തിളങ്ങാൻ 5 സ്ക്രബുകൾ, വീട്ടിൽ തന്നെ ഉണ്ടാക്കാം എളുപ്പത്തിൽ

കാന്തപുരത്തിന്റേത് സ്ത്രീവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ നിലപാട്; മിണ്ടാൻ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും ഭയമെന്ന് വിഎച്ച്പി

'ഞാന്‍ ഗര്‍ഭിണി ആണെങ്കില്‍ എന്താണ് പ്രശ്‌നം?'; കമന്റുകള്‍ക്ക് മറുപടിയുമായി അനുമോള്‍

'ഞങ്ങളെന്താ അടിമകളാണോ?'; ടാറ്റ കെമിക്കല്‍സിനോട് രാജ്യം വിടണമെന്ന് ഉത്തരവിട്ട് കെനിയന്‍ പ്രസിഡന്റ്