'ഞാന്‍ ഗര്‍ഭിണി ആണെങ്കില്‍ എന്താണ് പ്രശ്‌നം?'; കമന്റുകള്‍ക്ക് മറുപടിയുമായി അനുമോള്‍

നേരത്തെ പങ്കുവച്ചൊരു വിഡിയോയില്‍ ഒരു സര്‍പ്രൈസ് ഉണ്ടെന്ന് അനുമോള്‍ പറഞ്ഞിരുന്നു
Anumol
Anumol
Updated on
2 min read

സോഷ്യല്‍ മീഡിയയിലെ താരമാണ് അനുമോള്‍. നടിയും ബിഗ് ബോസ് വിജയിയുമായ അനുമോള്‍ ഈയ്യടുത്താണ് വിവാഹിതയായത്. തമിഴ്‌നടന്‍ ഭുവനേശ് ആണ് അനുവിന്റെ വരന്‍. വിവാഹ ശേഷമുള്ള ജീവിതത്തിലെ രസകരമായ നിമിഷങ്ങള്‍ അനുമോളും ഭുവനേശും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വന്നൊരു ചര്‍ച്ചയ്ക്ക് അനുമോള്‍ മറുപടി നല്‍കുകയാണ്.

നേരത്തെ പങ്കുവച്ചൊരു വിഡിയോയില്‍ ഒരു സര്‍പ്രൈസ് ഉണ്ടെന്ന് അനുമോള്‍ പറഞ്ഞിരുന്നു. പിന്നാലെ അനുമോള്‍ ഗര്‍ഭിണിയാണെന്ന തരത്തിലായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍. ഇതോടെയാണ് അനുമോള്‍ മറുപടിയുമായെത്തിയിരിക്കുന്നത്. വിഡിയോയിലൂടെയാണ് അനുമോള്‍ മറുപടി നല്‍കിയത്.

''ഭുവനേശിന്റെ വ്‌ളോഗില്‍ ഒരു വിശേഷം ഉണ്ട് എന്ന് പറഞ്ഞിരുന്നു. ഞാനാണ് തുടക്കമിട്ടത്. ഞങ്ങളെ ഇഷ്ടപ്പെടുന്നവര്‍ക്ക് സന്തോഷവും അല്ലാത്തവര്‍ നെഗറ്റീവ് ആയി പറയുമെന്നും പറഞ്ഞിരുന്നു. കുറേ കമന്റുകള്‍ വന്നു. പോസീറ്റിവും നെഗറ്റീവും. എന്താണ് വിശേഷം എന്ന് ഞാനും അദ്ദേഹവും പറഞ്ഞിട്ടില്ല. അത് എന്തുമാകാം'' അനുമോള്‍ പറയുന്നു.

''വന്ന കമന്റില്‍ എനിക്ക് വിഷമമുണ്ടാക്കിയ കമന്റാണിത്. കല്യാണത്തിന് മുമ്പ് ഗര്‍ഭിണി ആകുന്നത് കുഴപ്പമില്ല. കൊച്ച് ഭുവന്റെ ആയിരിക്കണം എന്നായിരുന്നു കമന്റ്. ചിലര്‍ എന്നെ വിളിച്ച് കാര്യം തിരക്കിയിരുന്നു. അടുപ്പമുള്ളവരോട് ഞാന്‍ കാര്യം പറഞ്ഞിരുന്നു. ഞാന്‍ ഗര്‍ഭിണി ആണെന്ന് കുറേപേര്‍ പറയുന്നുണ്ട്. ഇനിയിപ്പോള്‍ ഞാന്‍ ഗര്‍ഭിണി ആയാല്‍ എന്താണ് പ്രശ്‌നം? അത് വളരെ സന്തോഷമുള്ള കാര്യമല്ലേ? ആരും ആകാത്തൊരു കാര്യമാണോ? എന്താണ് വിശേഷം എന്ന് വഴിയെ പറയാം. ഭൂവനേശിന്റെ കുടുംബത്തിന് അറിയാം. എന്റെ വീട്ടുകാര്‍ക്ക് അറിയില്ല'' എന്നാണ് അനുമോള്‍ പറയുന്നത്.

''കല്യാണം ഞാന്‍ എങ്ങനെ നടത്തിയെന്ന് അടുപ്പമുള്ളവര്‍ക്ക് അറിയാം. എന്റേയും അച്ഛന്റേയും അമ്മയുടേയും ഇഷ്ടമാണ്. ഒരുപാട് കഷ്ടപ്പെട്ടാണ് ഇവിടെ വരെ എത്തിയത്. ഇപ്പോള്‍ ഞങ്ങള്‍ ഭയങ്കര ഹാപ്പിയാണ്. എന്റെ സന്തോഷം കണ്ട് സന്തോഷിക്കുന്നവരും വിഷമിക്കുന്നവരും ഉണഅട്. നല്ലത് ചെയ്താല്‍ നല്ലത് വരും എന്ന് ഞാന്‍ എപ്പോഴും പറയാറുണ്ട്. ഒരാള്‍ ജീവിതത്തില്‍ രക്ഷപ്പെടരുത് എന്ന് വിചാരിക്കരുത്. അത് തിരിച്ചു വരും. ശത്രുക്കളാണെങ്കില്‍ പോലും അവര്‍ക്ക് നല്ലത് വരട്ടയെന്ന് ചിന്തിക്കണം. ഞാന്‍ വിചാരിച്ചതെല്ലാം നേടാന്‍ പറ്റി. ആരേയും കാശ് വാങ്ങഇയല്ല കല്യാണം നടത്തിയത്. കഷ്ടപ്പെട്ട് നേടിയ കാശ് കൊണ്ടാണ് കല്യാണം നടത്തിയത്'' എന്നും അനുമോള്‍ പറയുന്നുണ്ട്.

അനുമോളുടെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. റിയാക്ഷന്‍ വിഡിയോകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. അതേസമയം തങ്ങളുടെ ജീവിതത്തിലെ മനോഹരമായ നിമിഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ചു കൊണ്ട് മുന്നോട്ട് പോവുകയാണ് അനുമോളും ഭുവനേശും.

Anumol
'ബെസ്റ്റ് ഫ്രണ്ട് പ്രൊപ്പോസ് ചെയ്തപ്പോള്‍ പതറിപ്പോയി, രസമാകുമെന്നാണ് കരുതിയത്, പക്ഷെ...'; പ്രണയകഥ പറഞ്ഞ് മമിത ബെെജു
Anumol
'കൃഷ്ണനായി അഭിനയിക്കുമ്പോൾ, എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം ലഭിക്കും'; ന‍ടൻ സിദ്ധാർഥ് ഗുപ്ത
Anumol
'ജീവ പെട്ടെന്ന് എല്ലാം മറന്നുപോകും, സ്പൈ ആക്കുകയാണെങ്കിൽ ആര്യയെ ആയിരിക്കും'; കൂട്ടുകാരൻമാരെക്കുറിച്ച് രവി മോഹൻ
Summary

Anumol replies to social media discussions about her being pregnant. Asks what is the problem in it?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com